ഒരു ഡയറിക്കുറിപ്പ്
ഒരു ഡയറിക്കുറിപ്പ്
മാർച് 30
ഒരു ഡയറിക്കുറിപ്പ്
മാർച് 30
ഇന്ന് എന്തൊക്കെ ചെയ്യണം എന്ന ആലോചനയോടെയാണ് രാവിലെ എഴുന്നേറ്റത്.കോവിഡിനെപ്പറ്റി
ഭീതിയല്ല ജാഗ്രതയാണ് വേണ്ടതെന്നു ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്.അതിന്റെ ഫലം പത്രങ്ങളിൽ നിന്നും
മനസ്സിലാവുന്നു..ഈ പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ നമുക്കൊപ്പം ഉണ്ട് എന്ന തോന്നൽ ഒരുപാട്
ആശ്വാസം പകരുന്നു .അവർ തരുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ ഈ വൈറസിനെ നമുക്ക്
അതിജീവിക്കാൻ കഴിയും .വ്യക്തി ശുചിത്വവും സാമൂഹിക അകലവുമാണ് കോവിഡിനെ തുരത്താനുള്ള പ്രധാന
മാർഗങ്ങൾ.വീട്ടിൽ ഇതേപ്പറ്റി ഞങ്ങൾ ചർച്ച ചെയ്തു .കൂട്ടുകാരോട് ഫോണിൽ സംസാരിച്ചു .വിദേശത്തു നിന്നോ
അന്യ സംസ്ഥാനത്തു നിന്നോ വന്നവർ നിരീക്ഷണത്തിൽ കഴിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഞങ്ങൾ
സംസാരിക്കുകയുണ്ടായി .പരസ്പരം കാണാൻ കഴിയാത്തതിൽ എല്ലാവരും സങ്കടപ്പെട്ടു .വൈകിട്ട് അഞ്ചു മണിക്ക്
കൈകൾ കൊട്ടിയും മണിയടിച്ചും ആതുര സേവകർക്ക്ആദരവ് അർപ്പിച്ചു .കൊച്ചു കുട്ടികൾ വരെ പാത്രങ്ങളിൽ
കൊട്ടി ശബ്ദമുണ്ടാക്കുന്ന കാഴ്ച എന്നെ വല്ലാതെ വിസ്മയിപ്പിച്ചു .അതിജീവനത്തിനായി പോരാടുന്ന ഈ ഘട്ടത്തിൽ
ജാതിമത രാഷ്ട്രീയ ഭേദമെന്യേ ഭാരതീയർ ഒറ്റക്കെട്ടാണ് എന്ന തിരിച്ചറിവിൽ എന്റെ ഹൃദയം വിങ്ങി വിതുമ്പി .....
ജയ് ഹിന്ദ് .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|