കാലം

  'കാലം' അത് മനുഷ്യനെ മനുഷ്യനാക്കുന്നൂ......
                  'പ്രളയ' മന്നു മതിൽ തകർത്തങ്ങു വന്നൂ......
                 ഇന്നിതാമതിൽകെട്ടി വാഴാൻ കൊറോണയും
        വീടുവിട്ടു പോകാൻ വിസ്സമതിച്ച നാളുകൾ
ഇന്നീ നാളുകൾ മടുപ്പിച്ചു കൊല്ലുന്നു
  ഒഴുകി നടന്നൊരാ പാഠപുസ്തകങ്ങൾ
ഇന്നിതാ ചിതലരിച്ചങ്ങനെ മൂലയിലെവിടെയോ....
" അന്നും ഇന്നും ഞങ്ങളൊന്നിച്ച്
  അതിജീവനത്തിൻ പടികൾ കയറുന്നൂ ......"
 

ലയ മുരളീധരനൻ
9 എ ജി.എച്ച്.എസ്.വയക്കര
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത