ജി എച്ച് എസ് എസ് പടിയൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

മനുഷ്യന്റെ സാമൂഹിക രാഷ്ട്രീയവ്യവഹാരങ്ങളെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ രൂപപ്പെടുത്തുന്നതിനും, വിവിധ കർമ്മപരിപാടികളിലൂടെ നാം അധിവസിക്കുന്ന ഭൂമിയെക്കുറിച്ചും ആവാസ വ്യവസ്ഥയെക്കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും ജനപഥങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും അറിവു പകരുന്നതിനായി രൂപപ്പെടുത്തിയ ക്ലബ്ബാണിത്. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി റാലി, നാട്ടറിവ് പ്രചാരണം, ചരിത്ര ക്വിസ്, ദിനാചരണങ്ങൾ, പുരാവസ്തു പ്രദർശനം, ഗാന്ധിജയന്തി വാരാഘോഷം, തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. സ്കൂൾ പാർലമെന്റ് അംഗങ്ങൾ സോഷ്യൽസയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ സജീവമാണ്. സ്‌കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് ഐ.റ്റി.ക്ലബ്ബിന്റെ സഹകരണത്തോടെ ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ച് സോഷ്യൽസയൻസ് ക്ലബിന്റെ നേതൃത്വത്തിലാണ് നടത്തുന്നത് .

2009 സോഷ്യൽ സയൻസ് ക്ലബ്ബിലേക്ക് കുട്ടികളെ അംഗങ്ങളായി തെരഞ്ഞെടുത്തു. പ്രവർത്തനത്തിന്റെ ഭാഗമായി ലഹരിവിരുദ്ധദിനം ആചരിച്ചു.
ഹിരോഷിമദിനം 2009- കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ ഉപയോഗിച്ച് യുദ്ധവിരുദ്ധറാലി നടത്തി.
2011ൽ പോസ്റ്റർ പ്രചരണം, ലഹരി വിരുദ്ധസേന ഉദ്ഘാടനം ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്‌പെക്ടർ പി പി.സുരേശൻ നിർവഹിച്ചു.
2012 ഒക്ടോബർ 25 ന് സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണക്ലാസ്സും, വിദ്യാർത്ഥികൾക്കായി മത്സരങ്ങളും സംഘടിപ്പിച്ചു. എക്സൈസ് ഓഫിസർ കെ.വിനോദ് ബോധവൽക്കരണ ക്ലാസ്സെടുത്തു.

എക്സൈസ് വകുപ്പ്- ബോധവല്ക്കരണക്ലാസ്
എക്സൈസ് വകുപ്പ്- ബോധവല്ക്കരണക്ലാസ്
എക്സൈസ് വകുപ്പ്- ബോധവല്ക്കരണക്ലാസ്
എക്സൈസ് വകുപ്പ്- ബോധവല്ക്കരണക്ലാസ്
എക്സൈസ് വകുപ്പ്- ബോധവല്ക്കരണക്ലാസ്
എക്സൈസ് വകുപ്പ്- ബോധവല്ക്കരണക്ലാസ്
എക്സൈസ് വകുപ്പ്- ബോധവല്ക്കരണക്ലാസ്
എക്സൈസ് വകുപ്പ്- ബോധവല്ക്കരണക്ലാസ്
എക്സൈസ് വകുപ്പ്- സമ്മാനദാനം
എക്സൈസ് വകുപ്പ്- സമ്മാനദാനം
എക്സൈസ് വകുപ്പ്- സമ്മാനദാനം

ഹിരോഷിമദിനം
ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രചരണം, അനുസ്മരണം, ആൽബ നിർമാണം എന്നിവ നടന്നു. നാരായണൻ മാസ്റ്റർ, ബാബു മാസ്റ്റർ എന്നിവർ നേതൃത്വം നല്കി.

ലോക വൃദ്ധദിനം:
ലോകവൃദ്ധദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിച്ചുചേർത്ത് വിദ്യാലയത്തിന്റെ സമീപവാസികളായ ചെല്ലപ്പൻ, ദേവു അമ്മ എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ ഇ.കെ.ഗോവിന്ദൻ അതിഥികളെ പൊന്നാട അണിയിച്ചു.ഹെഡ്‌മിസ്ട്രസ് പി.വി.ലളിത സ്വാഗതം പറഞ്ഞു. കെ.ചന്ദ്രൻ ആശംസ നേർന്നു.

vridha dinam
vridha dinam
വൃദ്ധദിനം