ജി എച്ച് എസ് എസ് കാരാകുറിശ്ശി/തിരികെ വിദ്യാലയത്തിലേക്ക് 21
തിരികെ സ്ക്കൂളിലേക്ക് പ്രവേശനോത്സവ പരിപാടി കാരാ കുറിശ്ശി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി എ പ്രേമലത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബാലകൃഷ്ണൻ പി.ടി.എ പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ, ഹെഡ്മാസ്റ്റർ എ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. കെ.എം. പ്രേമാനന്ദൻ എഴുതി സംഗീതം നൽകി പാടിയ പാട്ട് കുട്ടികൾക്ക് ആവേശമായി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങ് കുട്ടികൾക്ക് നവ്യാനുഭവങ്ങൾ പകർന്നു നൽകി.