ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/തോൽക്കില്ല

തോൽക്കില്ല

തോൽക്കില്ല ഈ മഹാമാരിതൻ മുൻപിൽ
തോൽക്കന്നെനിക്ക് മനസ്സുമില്ല
കൊറോണ വൈറസിനെതിരായ് പൊരുതാം
കോറന്ററിൽ കഴിയുന്നവർക്ക് ആശ്വാസമേകാം
          പ്രതിരോധം പലവിധം നമ്മൾ നടത്തി
          പ്രകടമാം വിപത്തിനെ ഒന്നായ് തുരത്തി
           പ്രത്യക്ഷ പരിപാടികൾ പലവിധം ഒരുക്കി
           പ്രതിദിനം ഓരോന്നായ് വരുത്തി തീർക്കാം

പേമാരി പെയ്തിട്ടും പ്രളയം വന്നിട്ടും
പൊരുതി ജയിച്ചില്ലേ കരുത്തോടെ നമ്മൾ
പ്രണയിക്കാം പരസ്പരം പ്രാണനു തുല്യം
പ്രതീക്ഷയോടെ കൈത്താങ്ങു നൽകാം
            ശ്രേഷ്ടർ തൻ വാക്കുകൾ ഒന്നായ് ശ്രേവിക്കാം
            ശ്രേയസിനായി മമ നാടിനെ ചേർത്തു പിടിക്കാം
            ശ്രമമായ്, ശ്രദ്ദയായ് തോൽകാതിരിക്കാം
 

ABHISHA. K.S .
10 C ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത