വിറയാർന്നു ആരവങ്ങളില്ലാർപ്പു വിളികളില്ല ചൂടേറുമോർമ്മത്താളിൽവീഴും വാക്കുമില്ല പറയാൻ നിനച്ചോരു കവിതയും കഥകളും പാതിവഴിയിൽ വച്ചെങ്ങോ പിരിഞ്ഞു പോയ് എങ്കിലും പ്രിയരേ നാമറിയുന്നുനാം തമ്മിലുയിരിൻ്റെ നിറവാർന്നകരുതലിൻ കനിവാർന്ന ഹൃദയത്തുടിപ്പുകൾ സ്നേഹത്തിൻ വർണ്ണം ചാലിച്ചേറെനാം വരച്ചീടും നന്മ തൻ സംഗീതം രാവോളം നുകർന്നിടും ചേർന്നിടും ചേരാതെയീ മാരിയെ തുരത്തീടും....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത