ദൈവം കനിഞ്ഞോരനുഗ്രഹീത ഭുമിയീ കേരളം
ശാന്തസ്വച്ഛ സുന്ദരമാം നമ്മുടെ മലയാള ദേശം
ദൈവത്തിന്റെ സ്വന്തം നാടെന്ന് വാഴ്ത്തപ്പെട്ട നമ്മുടെ ദേശം
ആർഷഭാരത സംസ്കാരത്തിൻ പ്രതീകമായ്
നിലകൊണ്ടു ഭാരതത്തിൻ ദക്ഷിണ ദിക്കിൽ
ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഒരു മഹാ വിപത്ത്
ഈ മഹാമാരി പിടിച്ചുലച്ചു നമ്മുടെ നാടിനേയും
തോൽക്കില്ല നമ്മൾ കേരളമക്കൾ
കൈകോർത്തു നേരിടും എന്തിനേയും
സധൈര്യം പ്രള നേരിടും എന്തിനേയും
സധൈര്യം പ്രളയത്തെ അതിജീവിച്ചു നാം
കൊടുങ്കാറ്റിനേയും മഹാവ്യാധിയേയും
ജാതിമത വർഗ ഭേദമന്യേ ഒരുമയാൽ
ഉയിർത്തെഴുന്നേൽക്കും ഇനിയുമൊരായിരം വട്ടം
പ്രതിരോധത്തിന്റെ നാളുകന്യേ ഒരുമയാൽ
ഉയിർത്തെഴുന്നേൽക്കും ഇനിയുമൊരായിരം വട്ടം
പ്രതിരോധത്തിന്റെ നാളുകൾ ഇത്.
ഉലകിലെങ്ങും മരണത്തിന്റെ കാലൊച്ചകൾ മാത്രം.
വീട്ടിലിരിക്കാം സുരക്ഷിതരാവാം
അകന്നുവസിക്കാം ഉറ്റവർക്കായ്
ജീവത്യാഗം ചെയ്യുന്നു നമുക്കായ്
ദൈവത്തിൻ മാലാഖമാർ.
ആതുരസേവകർ നിയമപാലകർ
പാലിച്ചിടാം അധികാരികൾതൻ സ്നേഹവാക്കുകൾ
അതിജീവിക്കും നാം ഈ മഹാവിപത്തിനെ
കരളുറപ്പോടെ പടുത്തുയർത്താം ആരോഗ്യകേരളം