ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
കൊറോണ എന്നൊരു വൈറസ് പുതുതായ് എത്തിയ വൈറസ് ജനങ്ങളിലാകെ ഭയം വളർത്തിയ കോവിഡ് പരത്തിയ വൈറസ്
കൈകൾ രണ്ടും കഴുകേണം മാസ്കും ധരിച്ച് നടക്കേണം വൈറസിനെതിരെ പോരാടാൻ ഒത്തൊരുമിച്ച് മുന്നേറാം
വാഹനമില്ല ചടങ്ങുകളില്ല ആൾക്കൂട്ടങ്ങൾ പാടില്ല ഈയൊരു രോഗം തടയാനായി പുറത്തിറങ്ങൽ ഒഴിവാക്കാം
സ്വന്തം ജീവൻ നോക്കാതെ നമ്മളെയെല്ലാം രക്ഷിക്കാൻ ഡോക്ടർമാരും നേഴ്സ്മാരും തയ്യാറായി നിൽപ്പുണ്ടേ
ഏറെ നിർദ്ദേശങ്ങളുമായ് ഇവിടെ നമുക്ക് തണലേകാൻ ഗവൺമെന്റുണ്ടേ പോലീസുണ്ടേ തളരില്ലിവിടെ കേരളം!
|