2022-23 വരെ2023-242024-25


പി.ടി.എ യുടെ പ്രവർത്തനങ്ങൾ

1. RMSA ബ്ലോക്കിലേക്കുള്ള സ്റ്റെപ്പുകളുടെ നിർമ്മാണം

2. തണൽമരത്തിന് തറ കെട്ടി സംരക്ഷിച്ചു :-

പി.ടി.എ നിർമ്മിച്ച തണൽമരത്തിന്റെ തറ വേണു പുലരി ഉദ്ഘാടനം ചെയ്തു. പി.ടി.എ, എസ്.എംസി അംഗങ്ങൾ സന്നിഹിതരായി.

3. പുതിയ കെട്ടിടത്തിന്റെ ഇരുവശത്തുമായി തണൽമരങ്ങൾ വെച്ചുപിടിപ്പിച്ചു :-

2023 ജൂൺ 30 ന് 11 മണിക്ക് കാസറഗോഡ് ജില്ലാ വിദ്യാഭ്യസ ഓഫീസർ ശ്രീ.നന്ദികേശൻ എൻ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. എസ് എൻ സരിത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മുരളി പയ്യങ്ങാനം, പഞ്ചായത്ത് മെമ്പർമാരായ ശ്രീ.മാധവൻ വെള്ളാല, ശ്രീമതി.അശ്വതി അജികുമാർ, മുൻ പി.ടി.എ/ എസ്.എം.സി ഭാരവാഹികൾ, പി.ടി.എ/ എസ്.എം.സി/ എം.പി.ടി.എ അംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പുതിയ സ്കൂൾ കെട്ടിടതതിന്റെ ഇരുവശങ്ങളിലുമായി ഒരു മീറ്റർ താഴ്ചയിലും ഒരു മീറ്റർ വിസ്തൃതിയിൽ മണ്ണ് നിറച്ചാണ് 15 തൈകൾ നട്ടത്. പ്ലാവ്, മാവ്, സപ്പോട്ട എന്നിവയുടെ തൈകളാണ് വെച്ചുപിടിപ്പിച്ചത്.

4. ഫ്ലാഗ് പോസ്റ്റ് നിർമ്മാണം :-

2023 ആഗസ്റ്റ് 15 ന് പണി പൂർത്തിയാക്കി പതാക ഉയർത്താൻ സാധിച്ചു.

5. ഖൊ ഖോ ഗ്രൗണ്ട് നിർമ്മാണം :- പി.ടി.എ യുടെ നേതൃത്വത്തിൽ താൽക്കാലികമായുള്ള ഖൊ-ഖോ ഗ്രൗണ്ട് നിർമ്മിച്ചു. കോൺട്രാക്ടർ സുരേഷ് ഇതിനായി 40 ലോഡ് മണ്ണ് സൗജന്യമായി ഇറക്കി. സ്കൂൾ‍ കുട്ടികളുടെ കായിക മേഖലയിലെ കഴിവുകൾ പരിപോഷിക്കുന്നതിനായി കബഡി - ഖോഖോ കോർട്ടുകൾ നിർമ്മിക്കാനുള്ള പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇതിനായി കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്താൻ അപേക്ഷിച്ചിട്ടുണ്ട്. ഇവരുടെ ഭാഗത്തു നിന്നും അനുകൂലമായ തീരുമാനമാണ് പി.ടി.എ പ്രതീക്ഷിക്കുന്നത്.

6. കുറ്റിക്കോൽ ടൗണിൽ നിന്ന് സ്കൂളിലേക്കായി ദിശാസൂചക ബോർഡ് സ്ഥാപിച്ചു.

7. വീടു കത്തിനശിച്ച നവീന എന്ന കുട്ടിക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും നൽകി.

8. ജൈവ പച്ചക്കറി കൃഷി :-

പുതിയ സ്കൂൾ കെട്ടിടത്തിന്റെ പിറകിലായി 20 സെന്റ് സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. മരച്ചീനി, മധുരക്കിഴങ്ങ്, മുളക്, പയർ മുതലായവയാണ് കൃഷി ചെയ്തത്.

9. പുതിയ സ്കൂൾ കെട്ടിടത്തിനടുത്തുള്ള അസംബ്ലി ഹാളിനിരുവശത്തുമായി പൂച്ചെടികൾ വെച്ചുപിടിപ്പിച്ചു.

ദിനാചരണം

പരിസ്ഥിതി ദിനം

ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. ശ്വേതാലക്ഷ്മി കെ.ടി, എം സ്വപ്ന സുരേഷ് എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ "Beats Plastic Pollution" എന്നതിന്റെ പ്രാധാന്യം മനസിലാക്കാൻ വേണ്ടി വീഡിയോ പ്രദർശനം സംഘടിപ്പിച്ചു.

ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. എക്സൈസ് ഓഫീസർ ചാൾസ് സാർ ക്ലാസ്സ് കൈകാര്യം ചെയ്തു.

യോഗാദിനം

21.06.2023 അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് യോഗാക്ലാസ്സും പരിശീലനവും സംഘടിപ്പിച്ചു. പ്രശസ്ത യോഗാചാര്യൻ ശ്രീ പ്രഭാകരൻ കെ കെ നിരാമയ പ്രകൃതി ചികിത്സകൻ കാഞ്ഞങ്ങാട്‍ ക്ലാസ്സ്‍ കൈകാര്യം ചെയ്തു. എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി മിനിമോൾ എം അദ്ധ്യക്ഷത വഹിച്ചു.

വായനാ മാസാചരണം

ദേശീയ വായനാ ദിന മാസാചരണം ജൂൺ 19 മുതൽ ജൂലൈ 18 വരെ വിവിധ പരിപാടികളോടെ കൊണ്ടാടി. യുവ സാഹിത്യകാരി ശ്രീമതി. മേഘ മൽഹാർ ഉദ്ഘാടനം ചെയ്ത് കുട്ടികളുമായി സംവദിച്ചു. കാസറഗോഡ് ഡി.ഇ.ഒ ശ്രീ. എൻ നന്ദികേശൻ ചടങ്ങിൽ സംബന്ധിച്ചു.

ചാന്ദ്ര ദിനം

ജൂലൈ 21 ചാന്ദ്ര ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്വിസ് മത്സരവും പോസ്റ്റർ ‍രചനാമത്സരവും സംഘടിപ്പിച്ചു.