സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1962-ൽ ഗവ. അംഗീകാരത്തോടെ ശ്രീപുരം എൽ.പി.സ്കൂൾ എന്ന പേരിൽ മണക്കടവിലേക്ക് സ്ഥാപനം മാററി സ്ഥാപിച്ചു. ഉദാരശീലനും ബഹുമാന്യനുമായ ശ്രീ. പി ആർ. രാമവർമ്മരാജ വിദ്യാലയത്തിനു വേണ്ടി ദാനം ചെയ്ത രണ്ടേക്കർ സ്ഥലത്ത് ഷെഡ്ഡ് നിർമ്മിച്ച് നാല് ക്ലാസുകൾക്ക് ഒരുമിച്ച് അംഗീകാരം വാങ്ങി പ്രവർത്തനം ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സ്കൂൾ നിർമ്മാണത്തിനായി രൂപീകരിച്ച വെൽഫയർ കമ്മററിയാണ്. നാലാം തരം പാസായവർ 12 കിലോമീററർ അകലെയുള്ള ആലക്കോടുവരെ നടന്നാണ് തുടർവിദ്യാഭ്യാസം നടത്തിയിരുന്നത്.വെൽഫയർ കമ്മററിയുടെ കഠിനപരിശ്രമത്താൽ 1970ൽ ഈ സരസ്വതി ക്ഷേത്രം യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് ഏഴാം തരം പാസായവർക്ക് തുടർവിദ്യാഭ്യാസത്തിനായി ഹൈസ്കൂളായി ഉയർത്തുന്നതിനായി വെൽഫയർ കമ്മററി പ്രവർത്തനം ആരംഭിച്ചു. തൽഫലമായി 1974ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.സ്ഥലപരിമിതിമൂലം 1975 മുതൽ സെഷണൽ സമ്പ്രദായത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവന്നത്. രണ്ട് സെമി പെർമനെന്റ് കെട്ടിടങ്ങളും ഒരു പെർമനെന്റ് കെട്ടിടവും നാട്ടുകാർ നിർമ്മിച്ചതായിരുന്നു. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പി.ററി.എ.കമ്മററി രൂപീകൃതമാവുകയും നേതൃത്വം നൽകുകയും ചെയ്തു വരുന്നു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.