ജി എം യു പി സ്കൂൾ ഒറവംപുറം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ എന്നെ പഠിപ്പിച്ചത്
ലോക്ക്ഡൗൺ എന്നെ പഠിപ്പിച്ചത്
"പരീക്ഷ ഇങ്ങെത്താറായി.എന്നിട്ടും അതിൻ്റെ ഒരു ചിന്തയുമില്ല. ആ പുസ്ത'കമൊന്നു മറിച്ചുനോക്കിക്കൂടെ?." സാധാരണ മാർച്ച് മാസമിങ്ങെത്താറാകുമ്പോഴേക്കും കേൾക്കുന്ന ഒരു സ്ഥിരം ഡയലോഗ്. പുസ്തകമൊന്ന് മറിച്ചു നോക്കുമ്പോൾ എവിടെ നിന്നൊക്കെയോ വരുന്നു ഒരു ക്ഷീണവും ഉറക്കവും. അന്നൊക്കെ ഇതൊന്നു തീർന്നു കിട്ടിയാൽ മതിയെന്നായിരുന്നു ചിന്ത.ഈ പരീക്ഷയൊക്കെ കണ്ടു പിടിച്ചവർക്ക് വേറെ ഒന്നും കണ്ടുപിടിക്കാൻ കിട്ടാഞ്ഞിട്ടാവും. ഇതൊക്കെ കേൾക്കുമ്പോൾ തന്നെ ഉള്ളിൽ നിന്നും പൊട്ടിവരുന്ന വാക്കുകൾ. ഇങ്ങനെയാണ് സാധാരണ മാർച്ച് മാസം. എന്നുവെച്ചാ, എല്ലാ വിദ്യാർത്ഥികളുടെയും മനസ്സിൽ ഏറ്റവും വലിയ വില്ലൻ മാർച്ചുമാസമാണ്. പരീക്ഷയങ്ങ് തീർന്നാൽ മതി. പിന്നെ ക്ഷീണവും ഉറക്കവുമൊന്നും ഈ വഴിക്ക് ഒന്ന് തിരിഞ്ഞ് നോക്കുക പോലുമില്ല. എന്തായാലും അവധിവന്നാൽ എല്ലാവർക്കും ബഹു സന്തോഷമാണ്. പക്ഷെ, ഈ വർഷം ഡയലോഗൊക്കെ കേട്ടു തുടങ്ങിയതേയുള്ളൂ. അപ്പോഴേക്കും പരീക്ഷയെന്ന വില്ലനെ തകർത്തെറിഞ്ഞ് കൊറോണ എന്ന മഹാ വിരുതൻ കയറിവന്നു. ആദ്യമെല്ലാം എനിക്കിതൊരു ഗുഡ് ന്യൂസായി തോന്നിയെങ്കിലും ഈ കൊറോണയെന്ന വിരുതൻ ഈ ലോകമങ്ങ് അടക്കിവാഴുമെന്ന് കരുതിയില്ല. പരീക്ഷയില്ലെന്ന ഗുഡ്ന്യൂസ് എന്നിൽ ആഹ്ലാദം ജനിപ്പിച്ചെങ്കിലും ലോക്ക്ഡൗൺ എനിക്കൊരു തടസ്സമായി മാറി. പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയുന്നൊരവസ്ഥ.അതെന്നെ വല്ലാതെ മുഷിപ്പിച്ചു. ഒരു വല്ലാത്ത വീർപ്പുമുട്ടലുമുണ്ടാക്കി.അപ്പൊഴാണെനിക്ക് കൂട്ടിലടച്ചിട്ട പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ അവസ്ഥ മനസ്സിലായത്. അവർക്കുമുണ്ടാകുമല്ലോ ആംഹങ്ങൾ ... അവരും കൊതിക്കുന്നുണ്ടാവും സ്വാതന്ത്ര്യത്തിനു വേണ്ടി... ഈ മുഷിപ്പും വീർപ്പുമുട്ടലുമൊക്കെ അവർക്കുമുണ്ടാകുമെന്ന് ഈ ലോക്ക്ഡൗൺ എന്നെ പഠിപ്പിച്ചു. എന്നെ മാത്രമല്ല, പലരേയും പലതും ഈ ലോക്ക് ഡൗൺ പഠിപ്പിച്ചു. അന്തരീക്ഷ മലിനീകരണം മൂലം സൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ശുദ്ധവായു വിശe പോലും ക്ഷമം ഉണ്ടായിരുന്നു.എന്നാൽ ലോക്ക് ഡൗൺ ആയതിനാൽ വാഹനപ്പു കുറഞ്ഞു. ഇവിടെ ശുദ്ധവായു ലഭിക്കാൻ തുടങ്ങി.ജലമലിനീകരണം കുറഞ്ഞു. പല നദിക ജില്ല തെളിനീരൊഴുകി. അങ്ങനെ ലോക്ക് ഡൗൺ ഭൂമിയെ പരമാവധി സഹായിച്ചു.വീട്ടിലിരിക്കുന്ന മുഷിപ്പുകാരണം ഇതിലും എത്രയോ ഭേദമായിരുന്നു പരീക്ഷ എന്നു ഞാൻ തന്നെ പലതവണപറഞ്ഞു പോയി.പണ്ടെല്ലാം സ്ക്കൂളടച്ചു എന്നു പറഞ്ഞാൽ തുള്ളിച്ചാടുന്ന എനിക്ക് ഈ മാർച്ച് 10 മുതൽ അടച്ചിട്ട സ്ക്കൂൾ ഇനിഎന്ന് സ്ക്കൂൾ തുറക്കമെന്നോ എനിക്ക് ഇനി സ്ക്കൂൾ കാണാൻ സാധിക്കുമെന്നോ അറിയില്ല. ഞാൻ സ്കൂളിനെ എത്രമാത്രം സ്നഹിക്കുന്നുവെന്ന് ലോക്ക്ഡൗൺ എന്നെ പഠിപ്പിച്ചു. ഇനി ഏറെ വൈകാതെ തന്നെ ആ വിദ്യാലയവും കളിചിരിയും സന്തോഷവും തിരിച്ചു കിട്ടുമെന്ന ശുഭപ്രതീക്ഷയോടെ...കാത്തിരിക്കുന്നു ലോക്ക്ഡൗണിൽ നിന്നുള്ള മോചനത്തിന്നായി...പ്രാർത്ഥിക്കുന്നു ഒരു നല്ല നാളേക്കായി ...
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |