ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ ആരോഗ്യംതന്നെ പ്രധാനം
കൊറോണക്കാലം
കൊറോണ (Covid 19) എന്ന മഹാമാരി ചൈനയും ,ഇറ്റലിയും കടന്ന് നമ്മുടെ ഈ കൊച്ചുകേരളത്തിലും താണ്ഡവമാടിക്കൊണ്ടിരിക്കുകയാണ് . ഈ അവസരത്തിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെയും മഴയും വെയിലും വകവെക്കാതെ നമ്മളെ നിയന്ത്രിക്കുന്ന പോലീസുകാരെയും നമ്മുടെ ഭരണസംവിധാനത്തെയും ആദ്യമായി 'നമിക്കട്ടെ '. ഈ കൊറോണക്കാലത്ത് നമ്മൾ ഭയപ്പെടേണ്ട ഒരുപാടു അസുഖങ്ങൾ വേറെയുമുണ്ട് ഡെങ്കിപ്പനി ,മഞ്ഞപ്പിത്തം,എലിപ്പനി തുടങ്ങിയ അസുഖങ്ങൾ വരാതിരിക്കാൻ ഓരോ വ്യക്തിയും പരിസരശുചിത്വം പാലിക്കുക അതോടൊപ്പം വെള്ളം കെട്ടിക്കിടക്കുന്നത് ഒഴുവാക്കി കൊതുകുകൾ പെരുകുന്നത് ഇല്ലാതാക്കുക .ആഴ്ചയിൽ ഒരിക്കൽ ട്രൈഡേ ആചരിക്കുക ,തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക . വൃത്തിഹീനമായതും പഴകിയതുമായ ഭക്ഷണസാധനങ്ങൾ കഴിക്കാതിരിക്കുക . ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന കൊറോണ എന്ന മാരക രോഗത്തിൽ നിന്ന് മുക്തിനേടണമെങ്കിൽ മഴക്കാല രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം . എങ്കിൽ ആരോഗ്യപ്രവർത്തകരുടെ ജോലിഭാരം നമുക്ക് കുറക്കാം . ആശുപത്രിയിലേക്കുള്ള പോക്കും ഒഴിവാക്കാം . രോഗം വന്ന് ചികില്സിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതിരിക്കാൻ ശ്രദ്ധിക്കാം .
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |