ഭീതിപരക്കവേ.......
മനസ്സ് ഇടറിത്തുടങ്ങി
കാലം സമ്മാനിച്ച കൊറോണ,
മാനവജീവനു ഭീഷണിയുണർത്തി
പൊരുതിത്തുടങ്ങി, ജീവന്റെ
തുടിപ്പിനായ്, നാടിന്റെ
രക്ഷക്കായ്,ദരിദ്രനെന്നോ
ധനികനെന്നോ ഭേദമില്ലാതെ....
മലയാള നാടിനെ കാത്തു
രക്ഷിക്കാൻ ടീച്ചറമ്മയും,
കരുത്തായി മുഖ്യനും കൂട്ടരും
പിന്നെ,സാന്ത്വന സ്പർശമായ്
മാലാഖമാരും, തുണയായ്
നമുക്കൊപ്പം കാവൽ ഭടന്മാരുമുണ്ട് .
അകലം പാലിച്ചെടുക്കാനായ്,
പ്രതിരോധമാണ് പ്രതിവിധി...
അകന്നേക്കാം നമുക്കൽപ്പം
പൊരുതി നാം ജയിച്ചിടും