ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ കോവീഡും അതിജീവനവും

കോവീഡും അതിജീവനവും

പ്രിയപ്പെട്ട കൂട്ടുകാരെ ഇന്നിതാ കോവിഡ് എന്ന മഹാമാരി ലോകമൊട്ടാകെ പിടി പെട്ടിരിക്കുന്നു ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങി ലോകമൊട്ടാകെ പകർന്നിരിക്കുകയാണ് ഈ മഹാമാരി ഇതിന് ഏത് ശാസ്ത്രജ്ഞന്മാർക്കും മരുന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല അതിനാൽ ഇതിന് ശത്രു എന്നത് ശുചിത്വം തന്നെയാകുന്നു നമ്മൾ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുകയും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് പൊത്തി പിടിക്കുകയും. എവിടെപ്പോയി വന്നാലും സോപ്പ് ഉപയോഗിചോ സാനിറ്റർ ഉപയോഗിച്ചോ ഹാൻഡ് വാഷ് ഉപയോഗിചോ. 20 സെക്കൻഡ് കൈകഴുകലും. ആരോഗ്യ വകുപ്പിന്ടെയും ഗവൺമെന്റിന്റെയും വാക്കുകൾ അനുസരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കാനും നാം തയ്യാറാവണം. ഭൂമിയിൽ കോവിഡിന് കടുത്ത ചൂടിൽ അധികസമയം ജീവിക്കുവാൻ പറ്റില്ല പക്ഷേ തണുപ്പിൽ എത്ര കാലം വേണമെങ്കിലും കൊറോണയ്ക്ക് ജീവിക്കുവാൻ പറ്റും. അതിനാൽ ഇനി വരാൻ പോകുന്നത് മഴക്കാലമാണ്. അതിനുമുമ്പ് ഇത് തുടച്ചു നീക്കി കളയാൻ നമ്മൾ സന്നദ്ധരാകണം. അതുമാത്രമല്ല ഇതിനുമുമ്പ് കേരളത്തിൽ രണ്ടു പ്രളയദുരന്തം കഴിഞ്ഞു. മൂന്നാമത് ഒരു പ്രളയവും കൂടി ഉണ്ടാകുമെന്ന് തമിഴ്നാട്ടിലുള്ള കാലാവസ്ഥ നിരീക്ഷകൻ പറഞ്ഞുകഴിഞ്ഞു. എന്നാൽ നമുക്ക് ഇനിയും. ജാഗ്രത ആവശ്യമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽകോവിഡ് ഉണ്ടായിരുന്ന കാസർഗോഡ് ജില്ല ഇപ്പോൾ രോഗവിമുക്തി നേടിക്കൊണ്ടിരിക്കുന്നു. മാത്രമല്ല ഈ രോഗം പടരാതിരിക്കാൻ ആരോഗ്യപ്രവർത്തകരും പോലീസുകാരും വളരെയധികം കഷ്ടപ്പെടുന്നു. ഭക്ഷണം ലഭിക്കാത്തവർക്ക് ഗവൺമെന്റ് ഭക്ഷണസാധനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതിനാൽ നമുക്ക് ഇനിമുതൽകോവിഡി നെതിരെ പോരാടാം

മുഹമ്മദ് ഷഹബാസ്. സി
8 C ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം