നടുവട്ടം,ബേപ്പൂർ

കോഴിക്കോട് ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ വരുന്ന പ്രദേശമാണ് നടുവട്ടം .കോഴിക്കോട് നിന്ന് 9.7 കിലോമീറ്ററും തുറമുഖനഗരമായ ബേപ്പൂരിൽ നിന്നും 1.5 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്നു

ഭൂമിശാസ്ത്രം

ഉയർന്ന സമതലം ,ചെറുചരിവുപ്രദേശം ,പുഴകൾ ,തോടുകൾ ,തീരസമതലം ,ചതുപ്പുനിലം .ഉയർന്ന സമതലപ്രദേശം കൂടുതൽ കരഭൂമിവിഭാഗത്തിലും ചെറുചരിവ്‌ ഭാഗത്തിലും നില ഭൂമി വിഭാഗത്തിലും ഉൾപ്പെടുന്നതാണ്. ബേപ്പൂർ മീഞ്ചന്ത റോഡിന്റെ കിഴക്കു പടിഞ്ഞാറ് വശം ചെറുചരിവ്‌ വിഭാഗത്തിൽപ്പെടുന്നു. നെൽകൃഷിയോട് അനുബന്ധിച്ചു ചതുപ്പുനിലങ്ങളും കാണപ്പെടുന്നു.ഏകദേശം 91 ഹെക്ടറിൽ വരുന്ന പുഴയടക്കം ബേപ്പൂരിലെ വിസ്തീർണത്തിന്റെ 12.16% പുഴ ,തോട് വിഭാഗത്തിൽപ്പെടുന്നു .അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന 5439.6 മീറ്റർ തീരപ്രദേശവും 2647.8 മീറ്റർ പുഴയുടെ തീരവും ബാക്കി സമതല പ്രദേശവും അടങ്ങിയതാണ് ഇവിടത്തെ ഭൂപ്രദേശം .

ബേപ്പൂർ തുറമുഖം

ഇന്ത്യയിലെ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു പുരാതന തുറമുഖ പട്ടണവും പ്രാദേശിക പട്ടണവുമാണ് . ചാലിയാർ നദി അറബിക്കടലിൽ പതിക്കുന്ന അഴിമുഖമായ ചാലിയത്തിന് എതിർവശത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത് . കോഴിക്കോട് നഗരസഭയുടെ ഭാഗമാണ് ബേപ്പൂർ . ഈ സ്ഥലം മുമ്പ് വയ്‌പുര / വടപരപ്പനാട് എന്നും ബേദരി എന്നും അറിയപ്പെട്ടിരുന്നു. മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താൻ നഗരത്തിന് "സുൽത്താൻ പട്ടണം" എന്ന് പേരിട്ടു. ഒരു മറീനയും ബീച്ചും ഉണ്ട്, ബേപ്പൂർ തുറമുഖം കേരളത്തിലെ ഏറ്റവും പഴയ തുറമുഖങ്ങളിലൊന്നാണ്, ചരിത്രപരമായി മിഡിൽ ഈസ്റ്റുമായി വ്യാപാരം നടത്തിയിരുന്നു . മലയാളത്തിൽ ദൗസ് അല്ലെങ്കിൽ ഉറൂസ് എന്നറിയപ്പെടുന്ന തടിക്കപ്പലുകൾ നിർമ്മിക്കുന്നതിൽ ബേപ്പൂർ ശ്രദ്ധേയമാണ് . ഈ കപ്പലുകൾ സാധാരണയായി അറബ് വ്യാപാരികൾ വ്യാപാരത്തിനും മത്സ്യബന്ധനത്തിനുമായി വാങ്ങിയിരുന്നെങ്കിലും ഇപ്പോൾ ടൂറിസ്റ്റ് കപ്പലുകളായി ഉപയോഗിക്കുന്നു.

കോഴിക്കോട് നഗരത്തിൽ നിന്ന് 10 കിലോമീറ്റർ (6.2 മൈൽ) അകലെയാണ് ബേപ്പൂർ സ്ഥിതി ചെയ്യുന്നത് .

പ്രധാന പൊതു സ്ഥാപനങ്ങൾ

വനശ്രീ , മാത്തോട്ടം

 
vanasree

            കേരള വനംവകുപ്പിന്റെ ഉത്തരമേഖല ആസ്ഥാനമാണ് കോഴിക്കോട് സ്ഥിതി ചെയ്യുന്ന വനശ്രീ.ഏകദേശം നാലര ഏക്കർ വിസ്‌തീർണമുള്ള സ്ഥലത്തു ഒരു പ്രധാന കെട്ടിടവും നാലു അനുബന്ധ കെട്ടിടങ്ങളും ചേർന്നതാണ് വനം വകുപ്പിന്റെ ഉത്തരമേഖല ആസ്ഥാനം .വൃക്ഷനിബിഡമായ ഈ സ്ഥലം നിരവധി പക്ഷികൾക്കും ചെറുജീവികൾക്കും വിശ്രമ ആവാസകേന്ദ്രം കൂടിയാണ്.

             വനം വകുപ്പിന്റെ സാമൂഹ്യവനവൽക്കരണം വിഭാഗത്തിന്റെ ഉത്തരമേഖല ഓഫീസ്,ഇൻസ്‌പെക്ഷൻ ആൻഡ് ഇവാലുവേഷൻ സർക്കിൾ ഓഫീസ് ,കോഴിക്കോട് തടിവില്പന ഡിവിഷൻ ,പ്ലാനിംഗ് ഡിവിഷൻ മിനി സർവ്വേ  കോഴിക്കോട് വനവൽക്കരണ ഡിവിഷൻ എന്നീ ഓഫീസുകളും പ്രവർത്തിക്കുന്നു.

കേരള സംസ്ഥാന കയർ കോർപ്പറേഷൻ

 
kerala State Coir Corporation

      കേരളം സംസ്ഥാന കയർ കോർപറേഷന്റെ കയർ ഫാക്ടറി ബേപ്പൂർ ഡിവിഷൻ  തുറമുഖം റോഡിൽ സ്ഥിതി ചെയ്യുന്നു.കയറുല്പന്നങ്ങൾ  ഉപഭോക്‌താക്കൾക്കായി  ലഭ്യമാക്കുന്നതിനുള്ള ഫാക്ടറി ഔട്ലറ്റും ഇതിനോട് ചേർന്ന് തന്നെ പ്രവർത്തിക്കുന്നു .


മിൽമ

 
മിൽമ നടുവട്ടം

1980 ഫെബ്രുവരി 18 രൂപീകൃതമായ മിൽമയുടെ കോഴിക്കോട്ടെ ആസ്ഥാനം ബേപ്പൂർ നടുവട്ടത്താണ് സ്ഥിതി ചെയ്യുന്നത്.

കേരളം സർക്കാരും നാഷണൽ ഡയറി ഡെവലൊപ്മെന്റ് ബോർഡും ചേർന്ന് സഹകരണ നിയമ പ്രകാരം സ്ഥാപിച്ച ഒരു അപെക്‌ സ്ഥാപനമാണ് മിൽമ . പാൽ സംഭരണം, പാലുത്പന്നങ്ങളുടെ വിപണനം, ക്ഷീര കർഷകർക്ക് കാലിത്തീറ്റ ലഭ്യമാക്കുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.

ശ്രദ്ധേയരായ വ്യക്തികൾ

ഇ . മൊയ്‌തു മൗലവി

 
Moidu Moulavi


സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക പരിഷ്കർത്താവുമായിരുന്നു ഇ മൊയ്‌തു മൗലവി. കോഴിക്കോട് ഉപ്പു സത്യാഗ്രഹത്തിലെ പ്രമുഖ നേതാവായിരുന്നു അദ്ദേഹം. ബേപ്പൂരിലെ 'സെഞ്ച്വറി' എന്ന വീട്ടിലായിരുന്നെ കുടുംബ സമേതം താമസം.

കോൺഗ്രസ് പ്രവർത്തകനായി സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും പിന്നീട് കെ പി കേശവമേനോൻ, കെ കേളപ്പൻ, കെ മാധവൻ നായർ എന്നിവരോടൊപ്പം മലബാറിലെ നേതാവായി വളരുകയും ചെയ്തു. 1995 ജൂൺ 8 ന് നൂറ്റിപ്പത്താം വയസ്സിൽ മൊയ്‌തു മൗലവി അന്തരിച്ചു.




ആരാധനാലയങ്ങൾ

പിണ്ണാണത്ത് ക്ഷേത്രം നടുവട്ടം

 
Pinnannath Temple

പിണ്ണാണത്ത് ക്ഷേത്രം നടുവട്ടം യു പി സ്കൂളിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.ഏതാണ്ട് 500 വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ടതായി വിശ്വസിക്കുന്ന ക്ഷേത്രമാണ് ഇത് . മന്നത് കോവിലകത്തുക്കാർ കൊടുത്ത സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .കൊടുങ്ങല്ലൂർ ഭഗവതിയുടെ പ്രതീകമായ പിണ്ണാണത്ത് ഭഗവതിയാണ് പ്രധാന പ്രതിഷ്ഠ.ഇട്ടികുറുംബ, ഗുരുദേവൻ, നാഗകാളി, കരുവൻ, കൊലവൻ, ഭൈരവൻ, കുട്ടിച്ചാത്തൻ,മലങ്കാരി, മാരി ഇവരെ ഉപദേവതകളായും പ്രതിഷ്ഠിച്ചിരിക്കുന്നു.പറമ്പിൽ ധാരാളം പാല ഉള്ളതിനാൽ പാലപ്പറമ്പ് എന്നും വിളിക്കാറുണ്ട്. മകര മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം നടത്താറുള്ളത്.

ബേപ്പൂർ ജുമുഅത്ത് പള്ളി

നാടിന്റെ പ്രൗഡിയെ വിളിച്ചോതുന്ന തരത്തിൽ പഴമയെ അനുസ്മരിക്കുന്ന പള്ളിയാണ് ബേപ്പൂർ ജുമുഅത്ത് പള്ളി.ഖാസി മുഹമ്മദ് അടക്കമുള്ള ഖാസിമാരുടെ അന്ത്യാവിശ്രമസ്ഥലം ഉൾക്കൊള്ളുന്ന പള്ളികൂടിയാണിത്. പൊന്നാനി സൈനുദീൻ മഖ്ദൂം  തങ്ങന്മാരാണ് ഈ പള്ളി നിർമിച്ചത്.പള്ളിയുടെ ചിലവും നടത്തിപ്പും പൊന്നാനിയിൽ നിന്നായിരുന്നു എന്ന് പറയപ്പെടുന്നു.പള്ളിയോളം പഴക്കമുള്ള ഒരു മീസാൻ കല്ലും പള്ളിയിൽ സ്ഥാപിച്ചിട്ടുണ്ട്.

ബേപ്പൂർ അന്ത്രയോസ് ദേവാലയം

 
St Andrew's Church

ഏതാണ്ട് 40 വർഷങ്ങൾക്ക് മുൻപാണ് വിശുദ്ധ അന്ത്രയോസിന്റെ നാമത്തിൽ ബേപ്പൂരിൽ ഒരു ദേവാലയം ആരംഭിച്ചത്. കോഴിക്കോട് രൂപത മെത്രാനായിരുന്ന ബിഷപ്പ് ആൽദോ മരിയ പത്രൊണിയാണ് ബേപ്പൂരിൽ ദേവാലയ നിർമാണത്തിന് അനുമതി നൽകിയത് . ഫാദർ ജോർജ് പെരുമ്പറയുടെ നേതൃത്വത്തിൽ 1979 ൽ ഇതിന്റെ നിർമാണം പൂർത്തീകരിച്ചു.


പദ്ധതികൾ

അഴക് - നൂറിൽ നൂറിലേക്കെൻ നടുവട്ടം

അജൈവ മാലിന്യ ശേഖരണത്തിന് പുത്തൻ പദ്ധതി നടപ്പിലാക്കി കോഴിക്കോട് കോർപറേഷനിലെ നടുവട്ടം വാർഡ്. 'അഴക് ' എന്ന പേരിൽ തുടങ്ങിയ നഗര സൗന്ദര്യവൽക്കരണ പദ്ധതി മന്ത്രി അഹമ്മദ് ദേവർ കോവിൽ നടുവട്ടം വാർഡിൽ ഉത്ഘാടനം ചെയ്‌തു .പ്ലാസ്റ്റിക് മാലിന്യ സംസ്കരണം കൂടുതൽ എളുപ്പമാക്കുന്നതാണ് 'അഴക് 'പദ്ധതി അവലംബിക്കുന്ന രീതി .വാർഡ് തലങ്ങളിൽ മുഴുവൻ വീടുകളും ക്ലസ്റ്ററുകളായി തിരിച്ചു ഹരിതകർമ്മ സേന അംഗങ്ങൾ വഴി ഓരോ ദിവസവും മാലിന്യം ശേഖരിക്കും .നടുവട്ടം വാർഡിൽ മാത്രം 47 ക്ലസ്റ്ററുകൾ ഉണ്ട്. കുറഞ്ഞ സമയം കൊണ്ട് മാലിന്യ ശേഖരണം സാധ്യമാകും എന്നതാണ് പദ്ധതിയുടെ ഗുണം. അന്നേദിവസം ശേഖരിക്കുന്ന മാലിന്യങ്ങൾ അപ്പോൾ തന്നെ അതാതു സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. മൂന്ന് കൺസോഷ്യങ്ങളും വ്യത്യസ്ത കേന്ദ്രങ്ങളിലാണ് സംസ്കരണം നടത്തുക.

 
നൂറിൽ നൂറിലേക്കെൻ നടുവട്ടം

  കേരളത്തെ സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനമാക്കാനുള്ള 'ഏഴഴകിലേക്കെൻ കോഴിക്കോട് ' എന്ന സന്ദേശവുമായി വിവിധ മേഖലകളിൽ ശുചിത്യ പ്രോട്ടോകോൾ ലക്ഷ്യമിട്ട് കോഴിക്കോട് കോർപറേഷൻ നടപ്പാക്കുന്ന അഴക് പദ്ധതിയിലൂടെ നടുവട്ടത്തു ഒരു മനോഹരമായ വഴിയോര വിശ്രമകേന്ദ്രം കൂടി ഒരുക്കിയിട്ടുണ്ട്.



 യാത്ര സംവിധാനങ്ങൾ

 
Jankaar service

ഏറ്റവും കൂടുതൽ യാത്രക്കാരുള്ള കടത്തുകളിൽ ഒന്നാണ് ബേപ്പൂർ-ചാലിയം കടവ് .വർഷങ്ങൾക്കു മുമ്പ് വരെ ഈ കടവിൽ യാത്രക്കായി തോണികൾ ആണ് ഉപയോഗിച്ചിരുന്നത്.പിന്നീട് ബോട്ടുകളും  ഇപ്പോൾ ജങ്കാർ സർവീസുമാണുള്ളത്.ബ്രിട്ടീഷ്  ഗവണ്മെന്റ്  ഇന്ത്യയിലെ വ്യവസായ പ്രാധാന്യമുള്ള സ്ടലങ്ങളെ കൂട്ടി യോജിപ്പിക്കാനായി 1853 ൽ  റെയിൽവേ ആരംഭിച്ചു  ഏകദേശം 1858 ട്ടോടു കൂടി ചാലിയാറിനു കരയിൽ നിന്നും ബേപ്പൂരിന് തെക്കുഭാഗത്തായി റെയിൽവേ ലൈൻ ഏർപ്പെടുത്തുകയും സ്റ്റേഷൻ സ്ഥാപിക്കുകയും ചെയ്തു .