ജി. ടി. എസ്. എച്ചിപ്പാറ/ പൊതുവിദ്യാലയസംരക്ഷണയജ്ഞം

22203-gtspothu.jpg

  പൊതുവിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കാന്‍ ഉതകുന്ന ഈ യജ്ഞത്തിന്‍റെ സ്കൂള്‍തല ഉല്‍ഘാടനം മുന്‍ പ്രധാനാധ്യാപികയും സംസ്ഥാനഅധ്യാപകഅവാര്‍ഡ്‌ ജേതാവുമായ ശ്രീമതി. ശാന്തകുമാരി ടീച്ചറാണ് നിര്‍വഹിച്ചത്. പ്ലാസ്റ്റിക്‌ മാലിന്യം നീക്കം ചെയ്ത ശേഷം വാര്‍ഡ്‌മെംബര്‍ ശ്രീമതി.സജീന മുജീബ്‌, ഫോറെസ്റ്റ് ഗാര്‍ഡുമാര്‍, വിവിധ ക്ലബ്‌ ഭാരവാഹികള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, സ്കൂളിന്‍റെ എല്ലാ അഭ്യുദയകാംക്ഷികളും സ്കൂള്‍ ഗ്രൗണ്ടില്‍ ഒത്തു ചേര്‍ന്ന്, വലയമായി നിന്ന്  കൊണ്ടു , ഈ പൊതുവിദ്യാഭ്യാസം സംരക്ഷിക്കേണ്ടത് നമ്മുടെ സ്വന്തം കടമയാണെന്നു തിരിച്ചറിഞ്ഞ് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.