ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, കാർഷിക ക്ലബ്ബ്
പ്രകൃതിയോട് ചേർന്ന് ജീവിതം ക്രമപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ ഒരുക്കുന്നതിനും, പരിസ്ഥിതി സംരക്ഷണം ശീലമാക്കുന്നതിനും, കാർഷിക സംസ്കാരം കുട്ടികളിൽ എത്തിക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നവയാണ് ഈ ക്ലബ്ബുകൾ. രശ്മി ടീച്ചറുടെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടന്ന് വരുന്നു.



വീടുകളിലെ അടുക്കളത്തോട്ടം, കൂട്ടുകാരന് ഒരു ചെടി, സ്ക്കൂളിലെ അടുക്കളത്തോട്ടം എന്നിവ ഒരുക്കുന്നതിൽ കുട്ടികളുടെ പങ്ക് വിസ്മരിക്കാൻ കഴിയില്ല. കോവിഡ് കാലത്ത് വീട്ടിൽ അടച്ചിരിക്കേണ്ടി വന്നപ്പോഴും ഈ ക്ലബ്ബുകളിലെ കുട്ടികൾ അവരുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.