അതൊരു ജീവിതം
മനുഷ്യാലയം
എവിടെ സഞ്ചരിച്ചാലും
ഒടുവിൽ തിരിച്ചെത്തുന്നൊരിടം
പ്രകൃതി
അവൾ അമ്മയാണ്
സ്നേഹമുണ്ട് ശാസനയുണ്ട്
പൊട്ടിത്തെറികളുണ്ട്
മക്കൾ പലവിധം
സ്നേഹമുണ്ട് ശാസനയുണ്ട്
അതിക്രമങ്ങളുണ്ട്
തെറ്റിപ്പിരിയാം
ഒടുവിൽ ചെന്നത്തുന്നുമമ്മയിൽ
അമ്മതൻ സന്തോഷം
പ്രാണനമൃത്
പ്രതിബന്ധങ്ങളില്ല
പരീക്ഷണങ്ങളില്ല
എത് വിപത്തിലും
തള്ളക്കോഴിയാണമ്മ
അമ്മതൻ ചിറകിൽ
സുരക്ഷിതമാകാൻ
അമ്മയെ അറിയുക
അമ്മയിലേക്ക് മടങ്ങുക.