ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/അക്ഷരവൃക്ഷം/പ്രകൃതീ മാപ്പ്

പ്രകൃതീ മാപ്പ്

ഭയത്തോടെയാണന്ന് അമ്മു ഉറങ്ങിയത്
ശാന്തനായ മാരുതൻ കോപാകുലനായി
ശാന്തയായ നദി സംഹാര താണ്ഡവമാടി
പ്രകൃതിയുടെ കണ്ണീരിൽ കുതിർന്ന ഗിരിവീരൻ
തന്റെ കണ്ണീർ മാറു പിളർത്തി പുറത്തേക്കൊഴുക്കി
മാമല തന്റെ മലവെള്ളത്തിൽ
ഒഴുകിയെത്തിയത്
അഹങ്കാരിയായ മർത്ത്യന്റെ ശവശരീരമാണ്.
ഗിരിവീരന്റെ അലർച്ചയിൽ കാനനം നടുങ്ങി കേരളം നടുങ്ങി
കേരളം നടുങ്ങിയ പ്രളയത്തിൽ
അമ്പലം മുങ്ങി മുസ്ലീം പള്ളി മുങ്ങി
ക്രൈസ്തവ പള്ളി മുങ്ങി
അപ്പോൾ രക്ഷകരായി എത്തിയത്
പച്ചയായ മനുഷ്യരാണ്
മനുഷ്യന്റെ അഹങ്കാര മുഖം മൂടി അഴിഞ്ഞു വീണു
ചെകുത്താൻ അരങ്ങൊഴിഞ്ഞു
പച്ച പട്ടുടുത്ത് നിന്ന പ്രകൃതിയിപ്പോൾ
നിറം മങ്ങിയ ശലഭം പോൽ കേഴുന്നു.
ഇന്ന് മാനവൻ മനസ്സിലാക്കി
പ്രകൃതിയുടെ കണ്ണീരിൽ പൊലിയുന്നതാണ്
നമ്മുടെ ജീവനും ജീവിതവും

 

അനാമിക എം ബാബു
5 A ജി.എച്ച്. എസ്സ്. എസ്സ്. എം.സി.സി
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത