ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/എന്റെ ഗ്രാമം
എന്റെ ഗ്രാമം-(mariveettil thazham)pannur-kizhakkoth village
കിഴക്കോത്ത് പഞ്ചായത്തിലെ ചെറുമല വെള്ളാരംപാറ മലകൾകൾക്കിടയിലുള്ള അതി മനോഹരമായ ഗ്രാമമാണ് മറിവീട്ടീൽത്താഴം. പുരാതനമായ നായർ തറവാടിന്റെ പേര് കൂടിയാണ് മറിവീട്ടിൽത്താഴം .ക്ഷേത്രങ്ങളുടെയും കാവുകളുടെയും ഇടം കൂടിയായ ഇവിടെ എല്ലാ വിഭാഗത്തിൽ പെട്ട ജനവിഭാഗങ്ങളും സ്നേഹൈക്യത്തോടെ ജീവിക്കുന്നു. കിഴക്കോത്ത് പഞ്ചായത്തിന്റ സിരാകോന്ദ്രം കൂടിയായ മറിവീട്ടിൽത്താഴത്ത് പന്നൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, പഞ്ചായത്താപ്പീസ്, ക്ഷീരോൽപ്പാദക സഹകരണ സംഘം, ബീജാധാന ഉപകേന്ദ്രം എന്നിവ പ്രവർത്തിക്കുന്നു. അറിവിന്റെ വെളിച്ചം നൽകുന്നതോടൊപ്പം പുസ്തകങ്ങളുടെ കേന്ദ്രമായ വായനശാല സജീവമായി പ്രവർത്തിച്ച് വരുന്നു. ക്ഷേത്രങ്ങൾക്ക് പുറമേ പള്ളികളും മദ്രസകളും മതേതരത്വത്തിന്റെ അടയാളമായി അവിടെ നില നിൽക്കുന്നു. ചെറുമല കരിയാത്തൻകാവ് ഉത്സവം നാടിന്റ ഉത്സവമാണ്. നാനാ ജാതി മതസ്ഥർ ഈ ഉത്സവങ്ങളിൽ സജീവമായിപങ്കെടുക്കുന്നു. പണ്ടുകാലത്ത് വിശപ്പ് മാറ്റാനായി പന നൂറ് കഴിച്ചവരാണ് ഇവിടത്തുകാർ. അങ്ങനെയാണ് ഈ ദേശത്തിന് പന്നൂർ എന്ന പേര് വന്നത്
kizhakkoth village
kizhakkoth is a village in kozhikode district.koduvally is the nearest city