ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ ആത്മഗതം
പ്രകൃതിയുടെ ആത്മഗതം
നിങ്ങൾ വ്യസനിക്കുന്നത് ഞാൻ അറിയുന്നു .മനുഷ്യനായി പിറന്ന എന്റെ പിഞ്ചോമനകൾ വളർന്നു ഈ അമ്മക്കപ്പുറം വലുതായത് കൊണ്ട് ന്റെ കുട്ട്യോൾക്ക് വിലയില്ലാണ്ടായി ... അമ്മടെ കരങ്ങളായ മരങ്ങളെ ന്റെ വാരിസുകൾ വെട്ടി മുറിച്ചപ്പഴമ്മ കേണു കരഞ്ഞത് കേൾക്കാൻ നിങ്ങള്ക്ക് സാധിക്കാത്തതിന് കാരണം നിങ്ങൾ എ സി ഇട്ട ഫ്ലാറ്റിന്റെ മുറികളിൽ ഉറങ്ങി കിടന്നത് കൊണ്ടാണ് എന്നമ്മ അറിയുന്നു . എന്റെ രക്തായ പുഴകളിൽ മണ്ണിട്ട് മൂടുമ്പോഴും കറുത്ത ford- ന്റെ window കൾ വലിച്ചിട്ടപ്പോഴും നിങ്ങൾ എന്നെ മറന്നു ... ആ ആറുവരി പാതക്കടിയിൽ ഞാൻ ജീവനോടെ സംസ്കരിക്കപ്പെട്ടു ... എന്റെ മാറായ കുന്നുകൾ JCB യുടെ മൂർച്ചയേറിയ പല്ലുകൾ കടിച്ചു കീറിയപ്പോഴും ഞാൻ മരിക്കാതെ ഇരുന്നതിനു കാരണം ഈ ദിവസത്തെ ഓർത്താണ് ... മഹാമാരിയായ രോഗം ന്റെ കുട്ട്യോളെ കാർന്നു തിന്നാണ് ല്ലേ..? പുറത്തിറങ്ങേണ്ട !!! കെട്ടിപൊക്കിയ ചുവരുകളാണ് സുരക്ഷ.! ചുരുണ്ട് കൂടി മാളത്തിൽ തന്നെ ഒളിക്കുക മഹാമാരി ഒഴിഞ്ഞു ശാന്തമാവുമ്പോൾ പുറത്തിറങ്ങണം അന്ന് സൗന്ദര്യം കൊണ്ട് തിളങ്ങുന്ന എന്നെ കാണാൻ കണ്ണുണ്ടെങ്കിൽ നിനക്ക് സാധിക്കും ... ഞാൻ ഇന്ന് പരിശുദ്ധയാണ് ... എന്റെ നിശ്വാസങ്ങൾക്കിന്നു പുകപടലത്തിന്റെ ചുവയില്ല ന്റെ മുഖത്തെ പാടുകൾ ഒക്കെ അപ്പാടെ മാറിതുടങ്ങിയിരിക്കുന്നു ന്റെ ഞരമ്പിലെ പുഴ രക്തം തടസങ്ങൾ ഇല്ലാതെ ഇന്നൊഴുകുന്നുണ്ട് ... കൊച്ചുമകനായ ഗുജറാത്തിനു തന്റെ ബന്ധുവായ ഹിമാലയത്തെ ഇന്ന് തെളിഞ്ഞു ദർശിക്കാം ... അത്രമാത്രം പരിശുദ്ധവും പരിപൂർണ്ണവുമാണ് ഞാൻ. മഹാമാരിക്കപ്പുറം ന്റെ കുട്ട്യോൾക്ക് അമ്മയെ തേടി വരാം പിന്നീട് എന്റെ പരിപാലനം നിങ്ങൾ വഹിക്കും ... ഇനിയും ഒരു പക്ഷേ..വേദനകളേറ്റ് അവയവങ്ങൾ ഛേദിക്കപ്പെട്ടു ഞാൻ എന്ന പ്രകൃതി വീണ്ടും നശിക്കപ്പെടാം ...മറ്റൊരു പക്ഷേ കുറ്റബോധത്താൽ നൻമ കൊണ്ടെന്നെ ചുംബിക്കുകയുമാവാം ഏതായാലും ഞാൻ ഏറ്റുകൊള്ളാം സന്തോഷപൂർവം . കാരണം ഞാൻ .... അമ്മയാണ്...
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - കഥ |