ജി.വി.എൽ.പി.എസ് ചിറ്റൂർ/തനത് പ്രവർത്തനങ്ങൾ/ഹായ്! എന്തു രസം
ഹായ്! എന്തു രസം
കുട്ടികളിൽ ശാസ്ത്രത്തോടുള്ള കൗതുകം വളർത്തിയെടുക്കുന്നതിനായി ജി.വി.എൽ.പി.എസിൽ ഒരുക്കിയിട്ടുള്ള ശാസ്ത്ര മൂലയാണ് "ഹായ്!എന്തു രസം!"
ലക്ഷ്യം
- കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തിയെടുക്കുന്നതിന്.
- സ്വതന്ത്രമായി ലഘു പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിന്.
പ്രവർത്തനം
സ്കൂൾ വരാന്തയുടെ ഒരു മൂലയിൽ കുട്ടികൾക്ക് ലഘു പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനുള്ള സാമഗ്രികൾ ഒരുക്കിയിട്ടുണ്ട്. ഒന്നു മുതൽ നാല് വരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കത്തക്ക തരത്തിലുള്ള സാമഗ്രികളാണ് അവിടെ സജ്ജീകരിച്ചിരിക്കുന്നത്. ക്ലാസ് അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ സംഘമായി വ്യത്യസ്തങ്ങളായ ലഘു പരീക്ഷണങ്ങൾ അവിടെ ചെയ്യുന്നു. കണ്ടെത്തലുകൾ നോട്ടുപുസ്തകത്തിൽ കുറിച്ചു വെയ്ക്കുന്നു. ഇത്തരം പരീക്ഷണക്കുറിപ്പുകൾ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കാനുള്ള അവസരവും നൽകുന്നു.
സവിശേഷത
എല്ലാ കുട്ടികൾക്കും ലഘു പരീക്ഷണങ്ങൾ ചെയ്യാനുള്ള അവസരം ലഭിക്കുന്നു