ജി.വി.എൽ.പി.എസ് ചിറ്റൂർ/തനത് പ്രവർത്തനങ്ങൾ/കുട്ടിപ്പരീക്ഷണങ്ങൾ

കുട്ടിപ്പരീക്ഷണങ്ങൾ

 

സയൻസ് ക്ലബ് ഉദ്ഘാടനത്തിന് അസംബ്ലിയിൽ ഓരോ ക്ലാസ് വീതം ദിവസവും ഓരോ പരീക്ഷണം നടത്തുവാൻ തീരുമാനിച്ചു. ആകെ 50 പരീക്ഷണമാണ് തീരുമാനിച്ചത്. കൂടുതൽ നടത്തണമെന്ന് ആലോചിക്കുന്നുണ്ട്. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്നതാണ് ഇതിൻറെ പ്രധാന ലക്ഷ്യം. ചെറിയ കുട്ടികളിൽ നിരീക്ഷണ പാടവം, പരീക്ഷണത്തിൽ താല്പര്യം, സൂക്ഷ്മത എന്നിങ്ങനെ നിരവധി ശേഷികൾ വളർത്തിയെടുക്കുവാൻ ഇതുമൂലം സാധിക്കുന്നതാണ്.

ലക്ഷ്യം

  • കുട്ടികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കുന്നു.
  • നിരീക്ഷണ ശേഷി കൈവരിക്കുന്നു.
  • സ്വതന്ത്രമായി പരീക്ഷണങ്ങളിൽ ഏർപ്പെടാനും നിഗമനത്തിൽ എത്തിച്ചേരുവാനും സഹായിക്കുന്നു.
  • ഒറ്റയ്ക്കും, കൂട്ടായും ലഘുപരീക്ഷണങ്ങൾ ചെയ്യുവാൻ സാധിക്കുന്നു.
  • ആവശ്യമുള്ള സാധനങ്ങൾ കണ്ടെത്തുന്നതിനും, ക്രമികരിക്കുന്നതിനുമുള്ള കഴിവ് നേടുന്നു.
  • പരീക്ഷണ കുറിപ്പുകൾ തയ്യാറാക്കുന്നു.

പ്രവർത്തനങ്ങൾ

ലോവർപ്രൈമറി തലത്തിനു അനുയോജ്യമായ ലഘു പരീക്ഷണങ്ങളാണ് ഇവിടെ ചെയ്യുന്നത്. ഓരോ ദിവസവും ഓരോ ക്ലാസ്സുകാർ അസംബ്ലിയിൽ പരീക്ഷണം ചെയ്യുന്നു. ഇതുമൂലം എല്ലാ കുട്ടികൾക്കും ഒരേ സമയം കാണാൻ സാധിക്കും. ഓരോ ദിവസവും മെച്ചപ്പെട്ട പരീക്ഷണങ്ങൾ ചെയ്യാൻ സാധിക്കുന്നു. പരീക്ഷണങ്ങൾക്കു ശേഷം കുട്ടികൾ സ്വന്തമായി പരീക്ഷണക്കുറിപ്പ് തയ്യാറാക്കാൻ പ്രാപ്തരാക്കുന്നു. നേരിട്ട് നിരീക്ഷിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്നത് കൊണ്ട് ഈ പരീക്ഷണങ്ങൾ എല്ലാം തന്നെ ഓരോ കുട്ടിയുടെയും മനസ്സിൽ ഉറച്ചുനിൽക്കുന്നു. സയൻസ് ക്ലബ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഇതുമൂലം സാധിക്കുന്നു.

സവിശേഷത

ഒന്നാം ക്ലാസിലെ കുട്ടി പോലും അവർക്കനുയോജ്യമായ പരീക്ഷണങ്ങൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നതാണ് ഈ കുട്ടി പരീക്ഷണത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഓരോ ക്ലാസ്സുകാരും സ്വയം പരീക്ഷണശാല അസംബ്ലിയിൽ തയ്യാറാക്കുന്നു. ഇതിനാവശ്യമായ മുന്നൊരുക്കം ഓരോ ക്ലാസുകാരും മത്സരബുദ്ധിയോടെ നടത്തുന്നു.

ചില പരീക്ഷണങ്ങൾ

1. ആഴം കൂടും തോരും മർദ്ദം കൂടും.

2. തീ കത്തുന്നതിന് വായു ആവശ്യമാണ്.

3. ബലൂൺ പമ്പരം - വായുവിന് ശക്തിയുണ്ട്

4. ജലകന്യക - വായുവിന് ബലം പ്രയോഗിക്കാൻ കഴിയും

5. ബലൂൺ ഉയർത്താം -വായുവിന് ബലം പ്രയോഗിക്കാൻ കഴിയും

6. വേര് വെള്ളം വലിച്ചെടുക്കുന്നു

7. മേൽ മണ്ണിൽ എന്തെല്ലാം

8. ചാടുന്ന നാണയം -വായു മിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്.

9. ചിതറിയോടുന്ന കുരുമുളകുപ്പൊടി - പ്രതലബലം

10. നിറഞ്ഞു കവിയാത്ത വെള്ളം- വെള്ളത്തെ ആദേശം ചെയ്യുന്നു.

11. ബലൂൺ ബോട്ട് -വായുവിന് ശക്തിയുണ്ട്.

12. കുളിക്കുന്ന ബലൂൺ- വായുവിന്റെ മർദ്ദം

13. സോപ്പിൽ നിന്ന് ഗ്ലിസറിൻ വേർതിരിക്കൽ-സോപ്പും ഉപ്പുലായനിയുമായി ചേരുമ്പോൾ ഗ്ലിസറിൻ വേർതിരിക്കപ്പെടുന്നു.

14. ആന പീപ്പി -വായുവിൻ്റെ കമ്പനം മൂലം ശബ്ദം ഉണ്ടാകുന്നു.

15. തീ കത്താൻ വായു ആവശ്യമാണ്.

16. വായുവിന് ഭാരമുണ്ട്.

17. ഉപ്പുവെള്ളത്തിന്റെ സാന്ദ്രത.

18. കൈ നനയാതെ നാണയം എടുക്കാം - വെള്ളത്തിനും വായുവിനും സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്.

19. വായുമർദ്ദം കൂടിയ സ്ഥലത്ത് നിന്ന് കുറഞ്ഞ സ്ഥലത്തേക്ക് സഞ്ചരിക്കും.

20. വലുതാകുന്ന ബലൂൺ

21. കാറ്റിൽ നീരാവിയുണ്ട്.

22. ചിപ്സ് കത്തിക്കാം - നല്ല ആരോഗ്യത്തിന് എണ്ണ പലഹാരം ഒഴിവാക്കുക.

23. വെള്ളത്തിൽ പാറിക്കിടക്കുന്ന സൂചി - വെള്ളത്തിൻ്റെ ഉപരിതല സമ്മർദ്ദം

24. അപവർത്തനം - പ്രകാശം ഒരു ഭാഗത്ത് മറ്റൊരു ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ അപവർത്തനം സംഭവിക്കുന്നു.

25. ഡാൻസ് കളിക്കും പാറ്റഗുളിക- വിനാഗിരിയും പാറ്റഗുളികയും ചേരുമ്പോൾ കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാകുന്നു.

26. മണ്ണെണ്ണയും വെള്ളവും - സാന്ദ്രത വ്യത്യാസം.

27. വെള്ളത്തിൻ്റെ പുറത്തെ പുകച്ചുരുളുകൾ - പുകയ്ക്ക് വെള്ളത്തിനേക്കാൾ സാന്ദ്രത കുറവാണ്.

28. നീല ലിറ്റ്മസ് ചുവപ്പാക്കുന്നത്- ആസിഡിനെ തിരിച്ചറിയാനുള്ള പരീക്ഷണം.

29. വളയുന്ന മെഴുകുതിരി നാളം -വായു മർദ്ദം കൂടിയ ഭാഗത്ത് നിന്ന് കുറഞ്ഞ ഭാഗത്തേക്ക് സഞ്ചരിക്കുന്നു.

30. തീയില്ലതെ തീ കത്തിക്കാം - ഗ്ലിസറിനും, പൊട്ടാസ്യം പെർ മാഗ് നൈറ്റും ചേർന്നപ്പോൾ രാസ പ്രവർത്തനം നടന്നു.

31. ജൂസ് എടുക്കാം - ജലോപരിതലത്തിൽ വായുമർദ്ദം പ്രയോഗിക്കുമ്പോൾ വെള്ളം പമ്പ് ചെയ്യപ്പെടുന്നു.

32. വെള്ളത്തിൽ അലിയുന്നവ അലിയാത്തവ.

33. വെള്ളത്തിൽ പൊങ്ങുന്നവ വെള്ളത്തിൽ താഴുന്നവ- ഭാരമുള്ള വസ്തുക്കൾ വെള്ളത്തിൽ താഴുന്നു. ഭാരമില്ലാത്തവ വെള്ളത്തിൽ പൊന്തുന്നു.

34. സൂര്യപ്രകാശം നേർരേഖയിൽ സഞ്ചരിക്കുന്നു - സൂര്യപ്രകാശം നേർരേഖയിൽ കൂടി മാത്രമേ സഞ്ചരിക്കുകയുള്ളൂ.

35. ബലൂൺ റോക്കറ്റ് - ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതി പ്രവർത്തനം ഉണ്ടായിരിക്കും.

36. ബലൂണും കല്ലും -വായുവിന് ശക്തിയുണ്ട്.

37. മുകളിലേക്ക് എറിയുന്ന പന്ത് - ന്യൂട്ടന്റെ ഭൂഗുരുത്വാകർഷണ സിദ്ധാന്തം.

38. ശബ്ദം കേൾക്കാൻ വായുവേണോ? - ശബ്ദത്തിന് സഞ്ചരിക്കാൻ വായു ആവശ്യം.

39. അപ്രത്യക്ഷമാകുന്ന ഗ്ലാസ് -പ്രകാശം ഒരു അവസ്ഥയിൽ നിന്നും മറ്റൊരവസ്ഥ യിലേക്ക് കടക്കുമ്പോൾ അതിന്റെ ദിശയക്ക് മാറ്റം വരുന്നുണ്ട്.

40. നൃത്തം വെയ്ക്കുന്ന അരി - കമ്പനത്തിന്റെ ബലം

41. മണ്ണിൽ ഒളിച്ചിരിക്കുന്ന വായു- മണ്ണിൽ വായു ഉണ്ട്.

42. ബലൂണിലെ വെള്ളം കുപ്പിലേക്ക് - വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്.

43. മാജിക് മഴ -വായു മർദ്ദം

44. പല ആകൃതികൾ - ദ്രാവകങ്ങൾക്ക് ആകൃതി ഇല്ല.

45. ഉയരുന്ന ജലം - വായുവിന്റെ മർദ്ദം.

46. ജലത്തിന്റെ അവസ്ഥ മാറ്റം - ചൂടാക്കുമ്പോഴും തണുപ്പിക്കുമ്പോഴും ജലത്തിന് അവസ്ഥ മാറ്റം ഉണ്ടാകുന്നു.

47. ബലൂൺ ത്രാസ്-വായുവിന് ഭാരമുണ്ട്.

48. വെള്ളത്തിലും നനയാത്ത കടലാസ് - എല്ലായിടത്തും വായുവുണ്ട്.