ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി/എന്റെ ഗ്രാമം
ഹേരൂർ മീപ്പിരിക്ക് ലോഹയുഗ കാലഘട്ടത്തോളം പഴക്കമുണ്ടെന്ന് തെളിയിക്കാൻ ഇവിടെ ഒട്ടേറെ മുനിയറകൾ ഉണ്ട്.ഹേ രൂർ മീപ്പിരി ,പച്ചമ്പള തുടങ്ങിയ പ്രദേശങ്ങളിൽ ഇരുമ്പ് യുഗ കാലഘട്ടത്തിൽ മനുഷ്യർ ജീവിച്ചിരുന്നു എന്നതിന്റെ തെളിവുകൾ കാണപ്പെടുന്നു ,പച്ചമ്പളയിലെ വിശാലമായ പാറക്കെട്ടുകളിൽ കാണപ്പെടുന്ന മുനിയറകൾ ഇതിനുള്ള തെളിവാണ് .പാറകൾ തുറക്കുന്നതിനും മുനിയറകളുടെ കവാടങ്ങളും മറ്റും ജ്യാമിതീയ രീതിയിൽ മുറിച്ചെടുക്കുന്നതിന്നും ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ നിരവധി ആയുധങ്ങൾ ഉപയോഗിച്ചിരുന്നതായി മനസ്സിലാക്കാൻ ഈ മുനിയറകളും ഗുഹാ നിർമ്മിതികളും തെളിവുകളാണ്.മുനിയറകളുടെ മുകളിലായി വൃത്താകൃതിയിൽ മുറിച്ചുണ്ടാക്കിയ പ്രവേശന ദ്വാരങ്ങളും തൊപ്പി കല്ലുകളും കൊളുത്തുകളും പഴയകാല മനുഷ്യരുടെ ഇരുമ്പ് ഉപയോഗത്തിന്റെയും നിർമ്മാണ ചാരുതയുടെയും ജീവനുള്ള തെളിവുകളാണ് .പച്ചമ്പള ഭാഗത്തെ പാറകൾക്ക് മുകളിലായി കാണപ്പെടുന്ന കൊത്തിയുണ്ടാക്കിയ മത്സ്യങ്ങളുടെയും പക്ഷികളുടെയും മറ്റു ഉരഗങ്ങളുടെയും ചിത്ര വേലകൾ പ്രാചീന മനുഷ്യരുടെ ജനവാസം ഇവിടെ ഉണ്ടായിരുന്നതായി അനുമാനിക്കുന്നു .ഈ പ്രദേശത്തുനിന്നും മറ്റുപല രാജ്യങ്ങളിലേക്കും പിന്നീട് ഇരുമ്പയിര് കയറ്റുമതി ചെയ്തതായി ചരിത്ര തെളിവുകളുണ്ട് .
കുമ്പള ,ഹേരൂർ മീപ്പിരി എന്നീ പ്രദേശങ്ങളിൽ 13 ,14 നൂറ്റാണ്ടുകളിലായി ശക്തമായ ബ്രാഹ്മണാധിനിവേശങ്ങളും മറ്റു കുടിയേറ്റങ്ങളും നടന്നതായി ചരിത്രരേഖകളിൽ കാണുന്നു .വിജയനഗര സാമ്രാജ്യത്തിന്റെ ശക്തമായ വളർച്ചയും ബ്രാഹ്മണരുടെ കുടിയേറ്റവും അക്കാലത്ത് ഈ പ്രദേശങ്ങളിൽ വ്യാപകമായിട്ടുണ്ട് ഇങ്ങനെ ഈ ഭാഗങ്ങളിൽ കുടിയേറിയ ശിവള്ളി ബ്രാഹ്മണർ കുമ്പള മഞ്ചേശ്വരം പ്രദേശങ്ങളിൽ മനകളും വലിയ വീടുകളും പണിത് താമസിച്ചത് ഇതിന് തെളിവായി കാണുന്നു .