ഉണ്ടെ കണിക്കൊന്ന എന്നാകിലും
നന്മതൻ കൊന്ന മായ്ഞ്ഞകന്നേ പോയ്..
നിലച്ചുപോമീ വിഷുപക്ഷി തൻ
ഗാനമീ 'വിത്തും കൈക്കോട്ടും'....
തിരിച്ചുപോയ് ശരത്ത്ക്കാലം
ഇനിയില്ലെന്ന പോൽ....
ഉണർന്നില്ല ചാലുകീറിയില്ലീ കർഷകൻ....
ചെലയില്ലെന്നാകിലും
കൊന്നയുണ്ടെന്നൊരാശ്വാസം.
എങ്ങുകിട്ടാൻ എങ്ങനെ
കിട്ടാനാനന്മപ്പൂ....
മാനവഭീതിയിലാഴ്ത്തീ മഹാമാരി
എന്നു തിരിക്കും
നീ വന്ന വഴിയേ.....
കാതുകൊതിച്ചീ വിഷുക്കാലം
പോയ് മറയവേ...
പേരുകവെ ദുഃഖം
സർവജനതതൻ നന്മയ്-
ക്കായെന്നോർക്കുമ്പോളാ-
ന്നെനിക്കാമോദം.....
ചെലയില്ല കൈനീട്ടമില്ല
വെള്ളരിയില്ലാതെയീ വിഷു..
വീണ്ടെടുക്കുവിൻ സമ്പാദ്യം.....
വീണ്ടെടുക്കുവിൻ ആരോഗ്യം.....
വീണ്ടെടുക്കുവിൻ കൈരളീയം......
വീണ്ടെടുക്കുവിൻ ജീവതത്തിന് പുതു നാമ്പുകൾ.......