കരുതൽ
നാം ഇന്ന് കാണുന്ന ഭൂമി ഉത്ഭവിച്ചത് അനേകായിരം വർഷങ്ങൾക്കു മുൻപാണ് . ഭൂമിയെനമുക്കൊരു വീടിനോട് ഉപമിക്കാം. മാനവരാശിയെ കുടുംബത്തിലെ അംഗങ്ങളായും കണക്കാകാം. ആ കുടുംബത്തെ വേരോടെ പിഴുതു കളയാനായി ജന്മം കൊണ്ട ഒന്നാണ് കൊറോണ വൈറസ്‌. ഈ മഹാമാരി ലോകത്തെ തന്നെ മാറ്റിമറിക്കാനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. പെട്ടന്ന് ഒരു ദിനം ചൈനയിൽ പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരിക്ക് ലോകത്തെ കീഴടക്കാൻ നിമിഷനേരം മതിയായിരുന്നു. ഇന്നലെ നാം കണ്ട ലോകമല്ല ഇന്നത്തേത് ആകെ മാറിയിരിക്കുന്നു അല്ല മാറ്റിയിരിക്കുന്നു. ഇന്ത്യ മഹാരാജ്യത്തിലും ഈ വിനാശകാരിയായ വൈറസ്‌ ആമസോൺ കാട്ടുതീ പോലെ പടർന്നുപിടിച്ചു. തെരുവീഥികളിൽ മരണദേവത സംഹാര താണ്ഡവമാടി. കേരളവും വൈറസിന്റെ പിടിയിലകപ്പെട്ടു. നിപ്പയെ അതിജീവിച്ച കേരളം ഇതിനെ വെല്ലുവിളിയോടെ ഏറ്റെടുത്തു. കരുതൽ ഹസ്തവുമായി മാലാഖമാരും സർക്കാരും ജനങ്ങളെ പരിചരിച്ചു കൊണ്ടിരിക്കുന്നു. നമ്മൾ കൊറോണ എന്ന ഭീഷണിയെ തരണം ചെയ്യും.


SHIVANANDANA
9 A ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം