എങ്ങു പോയി?
 


എങ്ങു പോയി ? കടലിന്റെഓളങ്ങളിൽ നൃത്തമാടിയിരുന്നചെറുവഞ്ചി
എന്തേ ഒന്നും പറയാതെ മറഞ്ഞു ?
പ്രകൃതിതൻ കണ്ണിലെ കൃഷ്ണമണിയാം കളകളം പാടുന്ന പുഴയെവിടെ?
മലയെവിടെ? മരങ്ങളെവിടെ ?
തൻനൊമ്പരം സംഗീതമാക്കുന്ന കുഞ്ഞിക്കിളിയെന്തേ പാടാൻ മറന്നു പോയോ ?
തെങ്ങോല തഴപ്പുകളോട്മന്ത്രം ചൊല്ലും കള്ള കാറ്റ് എവിടെ ഒളിച്ചു ?
നൃത്തം ചെയ്യും പച്ചപ്പുതപ്പ് ധരിച്ച മരങ്ങൾ ചത്തു മണ്ണടിഞ്ഞുവോ ?
പട്ട് പാവാട വീശിയെറിഞ്ഞ പാവാടക്കാരി പൂമ്പാറ്റ വഴി മറന്നു പോയോ ?
ആകാശത്ത് മുഖം വീർപ്പിച്ചു നിൽക്കുന്ന മേഘം എന്തേ പിണങ്ങിയത് ?
പ്രകൃതിയാം പൂന്തോട്ടത്തിലെ മാലാഖമാർ പോയിമറഞ്ഞുവോ?
നെഞ്ചുവിരിച്ചൊരാ കെങ്കേമനായൊരു കുന്നുണ്ടതാ താഴെ ഒരുപിടി മണ്ണായി !
വറ്റിയോ പുഴകൾ തൻ കണ്ണീർ നിർത്തിയോ പുഴകൾ തൻ മൃദുല സംഗീതം ?
പച്ചപ്പരവതാനി വലിച്ചു മാറ്റി വിരിച്ചിട്ടുണ്ടാ മുന്തിയ പ്ലാസ്റ്റിക്കിൻ വിലയാർന്ന പുതപ്പ് ,
ആകാശം മുട്ടുമാ പ്ലാസ്റ്റിക് മാലിന്യ കുന്നുകൾ .
ചീറിപ്പായുന്ന വാഹനത്തിൻറെ രാക്ഷസ പുക നിറച്ചുവോ വായുവിൽ അന്ധകാരം ?
ഉപ്പു കലർന്നൊരാ തണുപ്പാർന്ന പ്രകൃതി തൻ കണ്ണുനീരായ നീരുറവകൾ മൊത്തം വറ്റി തീർന്നോ ?
മരങ്ങളെ വെട്ടി ജീവൻറെ തുടിപ്പ് നശിപ്പിച്ചൊരാ നേരം പണിതുവോ?
മാളിക കെട്ടിടവും പുകതുപ്പും ഫാക്ടറി ഭൂതങ്ങളും !
പിടയ്ക്കുന്ന ഓരോ ജീവജാലത്തിനും വേണ്ടി ഒരു തുള്ളി കണ്ണീർ നാം ഭൂമിയിൽ വീഴ്ത്തണം.
എങ്ങുപോയി പ്രകൃതിതൻ മണിമുത്തുകൾ ? എങ്ങു പോയി എങ്ങു പോയി.

$
Shivanandha. K
9 B ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത