പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇഷ്ടാനുസരണം ഇംഗ്ലീഷ്/മലയാളം മീഡിയം ആയി സ്വീകരിച്ച് പഠിക്കുന്നതിനും, താൽപര്യമുള്ളവർക്ക് സംസ്കൃതമോ, മലയാളമോ ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത് പഠിക്കുന്നതിനും അവസരമുണ്ട്. തുടർച്ചയായി മികച്ച വിജയം കൈവരിക്കാൻ സ്കൂളിന് സാധിക്കുന്നുണ്ട്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി ഏകദേശം തൊള്ളായിരത്തിൽപരം വിദ്യാർഥികളും അറുപതിലധികം അധ്യാപക-അനധ്യാപക ജീവനക്കാരും ഇവിടെ പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികസനത്തിന് പരിഗണന നൽകി കൊണ്ട് സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ്, എസ് പി സി, കരിയർ ഗൈഡൻസ്, ഒആർസി എന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു. കൂടാതെ കരാട്ടെ, യോഗ, ഹോക്കി എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും സ്കൂൾ മികവി൯െറ പാതയിലാണ്. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ യജ്ഞത്തി൯െറ ഭാഗമായി അനുവദിച്ചിട്ടുള്ള മൂന്നുകോടി രൂപയുടെ ഹൈടെക് സ്കൂൾകെട്ടിടത്തി൯െറ നിർമ്മാണം പൂ൪ത്തിയായി.

പുതിയ ഹൈടെക് കെട്ടിടം
പുതിയ ഹൈടെക് കെട്ടിടം

ഹൈടെക് കെട്ടിടങ്ങൾ

നാല് ഇരു നില കെട്ടിടം
ആധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറി
 
 
 
 


ഹൈടെക് ആയിട്ടുള്ള കമ്പ്യൂട്ടർ ലാബുകൾ
 
 


വിശാലമായ സ്മാർട്ട് ക്ലാസ് റൂമുകൾ
 











വിപുലമായ സയൻസ് ലാബ്
 
 
 
 





മിനി ഓഡിറ്റോറിയം
വിശാലമായ കളിസ്ഥലം
ഭിന്നശേഷി സൗഹൃദമായ കെട്ടിടങ്ങൾ
സയൻസ് പാർക്ക്
നക്ഷത്രവനം
ഭിന്നശേഷി സൗഹൃദമായ ശുചിമുറികൾ
വായനാമുറി
ആധുനിക സൗകര്യങ്ങളും ശുചിത്വമുള്ള അടുക്കള
ഉച്ചഭക്ഷണ വിതരണത്തിന് കഴിക്കുന്നതിനു വേണ്ടിയുള്ള ഹാൾ
സസ്യലതാദികൾ നിറഞ്ഞ നല്ലൊരു അന്തരീക്ഷം
ഓഡിയോ വിഷ്വൽ സ്മാർട്ട് റൂം
വിവിധ കായിക ഇനങ്ങൾ  അഭ്യസിപ്പിക്കുന്നു
എസ് പി സി
ലിറ്റിൽ കൈറ്റ്സ്
എൻ എസ് എസ്
പ്രവർത്തിപരിചയ പരിശീലനം
സ്കൂൾ ബസ് സൗകര്യം
സോഷ്യൽ സയൻസ് ലാബ്
ഗണിതലാബ്
കൗൺസിലിംഗ് സംവിധാനം
സ്കൂൾ കെട്ടിടങ്ങൾ എല്ലാം തന്നെ ജലലഭ്യതയും ശുചിത്വവും ഉറപ്പാക്കുന്നു
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം