ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ ഇന്നത്തെ കരുതൽ
ഇന്നത്തെ കരുതൽ
ഒരു കൊച്ചു ഗ്രാമമായിരുന്നു ലക്ഷ്മണാപുരം. അവിടെ വളരെ വൃദ്ധനായ ഒരു അപ്പൂപ്പൻ ഉണ്ടായിരുന്നു. ഒറ്റപെട്ടു കഴിയുകയായിരുന്നു അപ്പൂപ്പൻ. എന്നും രാവിലെ എഴുന്നേറ്റ് ഗ്രാമത്തിലെ വഴികളിൽ കൂടി നടക്കും. വഴിയോരത്തു കിടക്കുന്ന ചപ്പും ചവറും വാരി എടുക്കും. എന്നിട്ട് അത് നശിപ്പിച്ചു കളയുമായിരുന്നു. നശിപ്പിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ ആ ഗ്രാമത്തിലെ തന്നെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടിടും. നിത്യവും അദ്ദേഹം ഈ ജോലി തുടർന്നുകൊണ്ടേയിരുന്നു. ഗ്രാമവാസികൾ തന്റെ ഈ പ്രവർത്തിയിൽ കളിയാക്കുമായിരുന്നു. "ഈ അപ്പൂപ്പൻ എന്തിനാ ഇങ്ങനെ ചെയുന്നത് ? ഇയാൾക്കു ഒരു മൂലക്ക് ഇരുന്നാൽ പോരെ? പ്രായം കുറെ ആയല്ലോ, വട്ടാണെന്ന് തോന്നുന്നു " ഇങ്ങനെ പോയി നാട്ടുകാരുടെ സംസാരം. കേൾകുന്നവരോടൊക്കെ വളരെ പതിഞ്ഞ ശബ്ദത്തിൽ അപ്പൂപ്പൻ പറഞ്ഞുകൊണ്ടേയിരുന്നു "ഇന്നത്തെ കരുതലാണ് മക്കളെ നാളത്തെ രക്ഷ, അത് നിങ്ങൾക് ഇപ്പോൾ പറഞ്ഞാൽ മനസിലാകില്ല. കാലം നിങ്ങളെ അറിയിക്കും" കുറച്ചു നാൾ കൂടി അദ്ദേഹം തന്റെ ഈ ജോലി തുടർന്നു. പിന്നെ അദ്ദേഹം മരണത്തിനു കീഴടങ്ങി. പിന്നെയും നാളുകൾ കഴിഞ്ഞു പോയ്കൊണ്ടേയിരുന്നു. അധികം വൈകാതെ ആ ഗ്രാമത്തിലെ ജനങ്ങൾക് ഒരു വ്യാധി പിടിപെടാൻ തുടങ്ങി.കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഒരു ചെറു ജീവി തന്റെ ജോലി മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് തുടർന്നുകൊണ്ടിരുന്നു. എത്രയൊക്കെ പരക്കം പാഞ്ഞിട്ടും അവർക്ക് അതിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ അപ്പൂപ്പൻ കിടക്കാറുള്ള റോഡിന്റെ വശങ്ങളിൽ കല്ലുകൊണ്ട് കോറിയിട്ടൊരു വരികൾ അവർ കണ്ടു "ഇന്നത്തെ കരുതൽ നാളത്തെ രക്ഷ ". ഇപ്പോൾ അവർക്കു മനസിലായി ആ വാക്കുകളിലെ കരുതൽ. അന്നുമുതൽ ഗ്രാമവാസികൾ ഉണർന്നു. വഴികളും പരിസരവും മലിനമാക്കാതിരിക്കാൻ തുടങ്ങി. അപ്പൂപ്പൻ ചെയ്തിരുന്ന പ്രവർത്തിയുടെ വില അവർക്കു മനസിലായി. പിന്നീട് ഒരിക്കലും ഗ്രാമത്തിലെ വഴികൾ ചപ്പുചവറുകളാൽ നിറഞ്ഞില്ല. എങ്ങും വൃത്തിയുള്ള വഴികളും ശുദ്ധവായുവും അവർ അനുഭവിച്ചു തുടങ്ങി. പതിയെ ഗ്രാമത്തിലെ വ്യാധി അകന്ന് പോയി. അപ്പൂപ്പൻ വെള്ളിമേഖങ്ങൾക് ഇടയിലൂടെ വളരെ തെളിച്ചമായി തന്റെ ഗ്രാമം കണ്ടു ഒരു ചെറു പുഞ്ചിരിയോടെ.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 04/ 05/ 2023 >> രചനാവിഭാഗം - കഥ |