ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

2022-23 വരെ2023-242024-25

സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് വർഷത്തിൽ സ്കൂളിൽ അനുമതി ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ് പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു. രണ്ട് ബാച്ച് ഇതിനകം പാസിംഗ് ഔട്ട് പരേഡ് വിജയകരമായി പൂർത്തിയാക്കി. ഈ വർഷത്തെ പാസിംഗ് ഔട്ട് പരേഡ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു.