LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
18010-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18010
യൂണിറ്റ് നമ്പർLK/2018/18010
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ലീഡർമുഹമ്മദ് ഷാമിൽ കെ പി
ഡെപ്യൂട്ടി ലീഡർസുമയ്യ എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വിനീഷ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കോമളവല്ലി
അവസാനം തിരുത്തിയത്
28-08-2025Gvhsspullanur


ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ആരംഭം

2018 ജനുവരി 22 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.

വിവര വിനിമയ സാങ്കേതികവിദ്യാ രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക സാങ്കേതികവിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും സൃഷ്ടിച്ചെടുക്കാനും കഴിയുന്നു.

വിവരവിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക. അവ നിർമ്മിക്കപ്പെട്ടതിൻ്റെ  അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തന പദ്ധതിയുടെ യുക്തിയും ഘടനയും  പരിചയപ്പെടുവാനും സാധിക്കുന്നു.

വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിന് വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാഭ്യാസ പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക്  ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർഥികളുടെ സഹകരണം ഉറപ്പാക്കുവാനും സാധിക്കുന്നു.

സുരക്ഷിതവും യുക്തവും മാന്യവുമായ ഇൻ്റർനെറ്റ് ഉപയോഗം സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുവാൻ സാധിക്കുന്നു.

ഭാഷാകമ്പ്യൂട്ടിങിലെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാകുകയും വിവിധ ഭാഷാ കമ്പ്യൂട്ടിംഗ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം അവർക്ക് ലഭ്യമാക്കുവാനും കഴിയുന്നു.

സംഘ പഠനത്തെയും സഹവർത്തിത പഠനത്തിനും അനുഭവങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യുക പഠനപ്രക്രിയയിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുക കൂട്ടായ്മയിലൂടെ ഉള്ള പ്രവർത്തനത്തിലൂടെ നേതൃപാടവവും സഹകരണ മനോഭാവവും വളർത്തുവാനും സാധിക്കുന്നു.

പുതുതലമുറ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ഉള്ള അവസരം വിദ്യാർഥികൾക്ക് ലഭ്യമാക്കുകയും വിവര വിനിമയ സാങ്കേതിക വിദ്യയുടെ നവീന മേഖലകൾ പരിചയപ്പെടാൻ അവസരമൊരുക്കുകയും ചെയ്യുന്നു.

പഠന പ്രോജക്ട് പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ കണ്ടെത്തി ഗവേഷണപ്രവർത്തനങ്ങൾ ചെയ്യാനുള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുവാൻ സാധിക്കുന്നു.

2018-ലാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനു മുൻപ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിലാണ് ഐ.ടി. ക്ലബ് അറിയപ്പെട്ടിരുന്നത്.
ലിറ്റിൽ കൈറ്റ്സ് രക്ഷാകർത്താ യോഗം, 2018

പുല്ലാനൂർ ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷാകർത്താ യോഗം 2018 ജൂലൈ 11-നും ഒക്ടോബർ 3-നും ബുധനാഴ്ചകളിൽ വൈകുന്നേരം 5 മണിക്ക് സ്കൂളിലെ ഐ.ടി. ലാബിൽ വെച്ച് നടന്നു.

  • അധ്യക്ഷൻ: യോഗത്തിൽ 25 കുട്ടികളുടെ രക്ഷകർത്താക്കൾ പങ്കെടുത്തു. സീനിയർ അധ്യാപകനായ ശ്രീ ഹസ്സനുദ്ദീൻ മാസ്റ്റ‌‌ർ സ്വാഗതം ആശംസിച്ചു.

ലിറ്റിൽ കൈറ്റ്സ് രക്ഷാകർത്താ യോഗം, 2018

പുല്ലാനൂർ ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷാകർത്താ യോഗം 2018 ജൂലൈ 11-നും ഒക്ടോബർ 3-നും ബുധനാഴ്ചകളിൽ വൈകുന്നേരം 5 മണിക്ക് സ്കൂളിലെ ഐ.ടി. ലാബിൽ വെച്ച് നടന്നു.

  • അധ്യക്ഷൻ: യോഗത്തിൽ 25 കുട്ടികളുടെ രക്ഷകർത്താക്കൾ പങ്കെടുത്തു. സീനിയർ അധ്യാപകനായ ശ്രീ ഹസ്സനുദ്ദീൻ മാസ്റ്റ‌‌ർ സ്വാഗതം ആശംസിച്ചു.
  • അവതരണം: കൈറ്റ് മിസ്ട്രസ് ആയ കോമളവല്ലി ടീച്ചർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഘടനയെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.

പ്രധാന തീരുമാനങ്ങൾ:

  • രക്ഷാകർത്താക്കളുടെ പ്രതിനിധികളെ പി.ടി.എ. എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
  • എല്ലാ ടേമിലും ലിറ്റിൽ കൈറ്റ്സ് രക്ഷാകർത്താ യോഗം ചേരാൻ തീരുമാനിച്ചു.
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നതിനായി ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകാൻ തീരുമാനിച്ചു.
  • സ്കൂൾ മാഗസിൻ ഉയർന്ന നിലവാരത്തിൽ തയ്യാറാക്കാൻ തീരുമാനിച്ചു.

സാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്

സ്കൂളിലെ ക്ലാസ് മുറികളിൽ സജ്ജീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ, പ്രൊജക്ടർ, മോണിറ്റർ തുടങ്ങിയ ഉപകരണങ്ങൾ എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കാമെന്നും അവയുടെ സുരക്ഷിതത്വം എങ്ങനെ ഉറപ്പാക്കാമെന്നും വിശദമാക്കിക്കൊണ്ട് കോമളവല്ലി ടീച്ചർ കുട്ടികൾക്ക് ക്ലാസ്സുകൾ നൽകി. ഈ ഉപകരണങ്ങളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് എന്തെല്ലാം ചുമതലകളുണ്ടെന്നും ടീച്ചർ വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മറ്റ് ക്ലാസ്സുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും സമാനമായ ക്ലാസുകൾ നൽകി.

സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്

ആധുനിക വിവരസാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൈബർ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ അനുഭവങ്ങൾ ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും നിയമനടപടികളും വിശദീകരിച്ചു. സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയ ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനകരമായിരുന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018-2020
ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ