ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/എൻറെ അടുക്കളത്തോട്ടം

എൻറെ അടുക്കളത്തോട്ടം

ഈ ലോക്ഡൗൺസമയത്ത് ഞാനും എന്റെ ഉപ്പയും ചേർന്ന് കുറേ തൈകൾ നട്ടു.ഞാൻ നട്ടത് മത്തന്റെ വിത്തായിരുന്നു.ഉപ്പ കുഴി കുത്തി.ഞാനും അനിയനും അതിലേക്ക് വിത്ത്ഇട്ടു.രണ്ടാം ദിവസംതന്നെ മുളച്ചു.ഇപ്പോളത് വള്ളിയായി.അപ്പോൾ എനിക്ക്ഒരുകാര്യംമനസ്സിലായി.നമ്മൾ വെറുതെയിരിക്കുന്ന സമയം ഇങ്ങനെപച്ചക്കറികൾ നട്ടാൽ എത്ര നല്ലതാണ്.എന്തിനാണ് വിഷം തളിച്ച പച്ചക്കറികൾ വാങ്ങിക്കഴിക്കുന്നത്?നമ്മൾ ഓരോരുത്തരും നമുക്ക് കഴിയുന്നപോലെ വിത്തുകൾ നട്ടാൽ മരുന്ന്അടിക്കാത്ത ,വിഷം ചേർക്കാത്ത പച്ചക്കറികൾ നമുക്ക് നമ്മുടെആഹാരത്തിൽ ഉൾപ്പെടുത്താം. അടുക്കളത്തോട്ടത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾ പഠിച്ചിട്ടുണ്ട് ' പച്ചക്കറികൾ നനയ്ക്കുമ്പോൾ ആണ് ആണ് ഞാനൊരു കാര്യം കണ്ടത് 'കഴിഞ്ഞവർഷം എനിക്ക് അ സ്കൂളിൽനിന്നു കിട്ടിയ ഈനാമ്പഴത്തിൻറെ തൈ പൂത്തിരിക്കുന്നു അപ്പോൾ എനിക്ക് വലിയ സന്തോഷമായി ' എൻറെ ഉമ്മ കുഴികുത്തി ഞാൻ നട്ട തായിരുന്നു ആ ചെടി; നമ്മൾ നല്ലപോലെ പരിപാലിച്ചാൽ എന്തും വളരും എന്ന് എനിക്ക് മനസ്സിലായി.നമ്മളെല്ലാവരും വെറുതെയിരിക്കുന്ന സമയം നമ്മളാൽ കഴിയുന്ന എന്തെങ്കിലും കൃഷി ചെയ്യുക

മുഹമ്മദ് റിസാൽ കെ പി
3 A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം