ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
കേരളം എന്ന നാടിനെ ഞാൻ പിടിച്ചുകുലുക്കി കൊണ്ടിരിക്കുക്കയാണ്. എന്നെ അതിജീവിക്കാൻ അവർക്ക് സാധിക്കും എന്ന് ഞാൻ അറിഞ്ഞില്ല. നിപ്പയെയും പ്രളയത്തെയും അതിജീവിച്ച അവർ എന്നെയും അതുജീവിച്ചുകൊണ്ടിരിക്കുന്നു. ചൈനയിൽ നിന്ന് യാത്ര തുടങ്ങിയ ഞാൻ ലോകമാകെ വ്യാപിച്ചുകൊണ്ടിരുന്നു. ലോകമാകെ വ്യാപിച്ചപ്പോൾ ചൈന എന്നെ അതിജീവിച്ചു. പക്ഷേ അതിൽ പതറാത്ത ഞാൻ കേരളം എന്ന കൊച്ചു സംസ്ഥാനത്തിന് മുന്നിൽ പതറിപ്പോയി. ഈ ഒരു നാട് എന്നെ അതിജീവിക്കാൻ കണ്ടെത്തിയ വഴികളാണ് എന്നെ അതിലേറെ അത്ഭുതപ്പെടുത്തിയത്. വിശ്വസ്ഥരായ ആരോഗ്യ പ്രവർത്തകർ, പോലീസ്, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ തങ്ങളുടെ ജീവൻ പണയം വെച്ച് എനിക്ക് എതിരെ പോരാടിക്കൊണ്ടിരുന്നു. ജനങ്ങൾ വീട്ടിൽ ഇരുന്നു കൊണ്ടും എനിക്ക് എതിരെ പോരാടി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |