ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ആർട്സ് ക്ലബ്ബ്
വിദ്യാർത്ഥികളിലെ കലാവാസന പരിപോഷിപ്പിക്കുക എന്നതാണ് ആർട്ട്സ് ക്ലബ്ബിന്റെ ലക്ഷ്യം...
2021- 22 ഓൺലൈൻ കലോത്സവം ആർപ്പോം റിപ്പോർട്ട്
2021-22 അധ്യയന വർഷത്തെ ഓൺലൈൻ കലാമേള "ആർപ്പോം " 18-10-21 ന് പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ അജയ് ഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.കലാധ്യാപകനും സംഗീത സംവിധായകനുമായ ശ്രീ ആനന്ദ് കാവുംവട്ടം മുഖ്യാ തിഥിയായിരുന്നു.ഫ്ലവർസ് ടോപ് സിങ്ങർ ഫെയിം ശ്രീനന്ദ് വിനോദ് ഉദ്ഘാടന ചടങ്ങിലെ പ്രധാനപ്പെട്ട മറ്റൊരു സാന്നിധ്യമായിരുന്നു. ഹെഡ്മാസ്റ്റർ ബിനോയ്കുമാർ, പി ടി എ പ്രസിഡന്റ് ബിജു കളത്തിൽ, സ്റ്റാഫ് സെക്രട്ടറി രാജീവൻ മാസ്റ്റർ, എസ് ആർ ജി കൺവീനർ പ്രേമചന്ദ്രൻ മാസ്റ്റർ എന്നിവരെല്ലാം തന്നെ ഈ ഒരു ചടങ്ങിന്റെ ഭാഗമായി. സ്റ്റേജ് ഇനങ്ങൾ ഓൺലൈൻ ആയി 22/10/21 ന് ആരംഭിച്ചു. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് രചനാ മത്സരങ്ങൾ 20/10/21 ൽ നിന്ന് 23/10/21 ലേക്ക് മാറ്റിവെക്കുകയും അന്നേ ദിവസം തന്നെ സ്കൂളിൽ വെച്ച് നടത്താൻ സാധിക്കുകയും ചെയ്തു. വിദ്യാർത്ഥികളെല്ലാവരും അത്യധികം ഉത്സാഹത്തോടെ രചനാമത്സരങ്ങൾക്ക് സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു. ഏകദേശം ഒരാഴ്ചകൊണ്ട് മത്സരങ്ങൾ നടത്തി ഫല പ്രഖ്യാപനം ചെയ്തു. 41 പോയിന്റ് നേടി 9പി ക്ലാസ്സാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. സ്കൂളുകൾ അടച്ചിട്ട ഒരു സമയത്ത് ഏറ്റവും ഭംഗിയായി കലാമേളയുടെ നടത്തിപ്പിനായി സ്കൂളിലെ എല്ലാ അധ്യാപകരും മുന്നോട്ട് വന്നിരുന്നു. അതുകൊണ്ട് തന്നെ ഈ ഒരു അധ്യയന വർഷത്തെ കലാമേള നല്ലരീതിയിൽ നടത്താൻ സാധിക്കുകയുണ്ടായി.