സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാലയത്തെ എത്തിച്ചത് ഭാവനാസമ്പന്നവും സംഘടനാപാടവവുമുള്ള നേതൃത്വവും, തങ്ങളുടെ മക്കളും സ്ഥാപനവും എന്നും, എവിടേയും മുൻപന്തിയിലെത്തണമെന്ന ചിന്ത മന്ത്രമാക്കി ഇച്ഛാശക്തിയോടെ പൊരുതിയ അധ്യാപകരും , അവരോടൊപ്പം തോൾ ചേർന്ന അക്ഷര സ്നേഹികളായ ഒരു കൂട്ടം ജനങ്ങളും തന്നെയാണ്..... മക്കൾക്ക് തുണയേകാൻ മക്കൾക്ക് തുണയേകാൻ ശക്തമായ PTA, പൂർവ വിദ്യാർഥികൾ ,പൂർവാധ്യാപക ൾ, പ്രവാസികൾ, ചെറുതും വലുതുമായ സ്ഥാപനങ്ങൾ, സംഘടനകൾ,വ്യക്തികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ .... തുടങ്ങി എല്ലാവരും എന്നും 'ഒപ്പം ' ഉണ്ടായിരുന്നു. പൊതു വിദ്യാലയ സംരക്ഷണത്തിൻ്റെ ഭാഗമായി ഗവ.നൊപ്പം ചേർന്ന് നമ്മൾ നേടിയ ഈ വിജയങ്ങൾക്ക് പാവപ്പെട്ട വിയർപ്പിൻ്റെ ഗന്ധമുണ്ട്... മറക്കുന്നില്ല ആരെയും! ചേർത്തു നിർത്തുന്നു എല്ലാവരേയും. കുതിക്കണം ഇനിയും നമുക്ക്. പയ്യോളി