ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കണ്ണൂർ കോഴിക്കോട് ദേശീയപാതക്കരികിൽ പയ്യോളി ടൗണിൽ നിന്നല്പം മാറി പെരുമാൾപുരം കിഴക്കുഭാഗം സ്ഥിതി ചെയ്യുന്ന പയ്യോളി ഹൈസ്ക്കൂൾ ഇന്ന് അടിസ്ഥാന സൗകര്യങ്ങളുടെ നിറവിൽ തന്നെയാണ്. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടിക്കഴിഞ്ഞ ഒരു പൂർവ കാലം വിദ്യാലയത്തി ന്നുണ്ടായിരുന്നെങ്കിൽ ഇന്ന് മറ്റേതൊരു സർക്കാർ വിദ്യാലയത്തോടും കിടപിടിക്കുന്ന തരത്തിൽ പയ്യോളി HS ഉയർന്നു വന്നിരിക്കുന്നു. അത്യന്താധുനിക സൗകര്യങ്ങളങ്ങിയ 55 ക്ലാസുമുറികളും ശീതീകരിച്ച ഓഫീസുമുറിയും ഡിജിറ്റൽ സൗണ്ട് സിസ്റ്റവും ഉൾപ്പെടെ മൂന്ന് സയൻസു വിഷയങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ ലബോറട്ടറി സൗകര്യവും വിദ്യാലയത്തെ ഏറെ ആകർഷകമാക്കുന്നു. 3 കമ്പ്യൂട്ടർ ലാബുകളിലായി 25 ഓളം ലാപ്ടോപ്പുകളും 55 സ്മാർട്ട് ക്ലാസിന് പുറമെ വിദ്യാലയത്തിൽ ഉണ്ട്. പെൺകുട്ടികൾക്കായി 40 ഉം ആൺകുട്ടികൾക്കായി 10 ഉം ടോയ്ലറ്റ് സമുച്ചയം ഇവിടുണ്ട്. ഇൻസിനറേറ്റർ ഫലപ്രദമായി work ചെയ്യുന്നുണ്ടെങ്കിലും വൈൻഡിങ്ങ് മെഷീൻ ഇപ്പോൾ പ്രവർത്തന രഹിതമാണ്. എന്നാൽ പെൺകുട്ടികൾക്കാവശ്യമായ നാപ്കിനുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. കേരളത്തിൽ തന്നെ മികച്ചതുംഏറെ ശ്രദ്ധിക്കപ്പെടുന്നതുമായ അത്യന്താധുനിക സൗകര്യങ്ങളുള്ള 25000 പുസ്തകങ്ങൾ കരമീകരിച്ച, ശീതീകരിച്ച കേരളത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാലയ ഗ്രന്ഥശാല ഈ സ്ക്കൂളിന് സ്വന്തമായുണ്ട്..