ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/നാടോടി വിജ്ഞാനകോശം

ഭാരത പൊതു ചരിത്രത്തിൻെറ ഏതാണ്ട് കൃത്യമായൊരു പരിഛേദമാണ് അത്തോളിക്കുമുളളത്. പോയ കാലത്തെ സൂക്ഷ്മമായി വായിച്ചെടുക്കാൻ സഹായിക്കുന്ന സാമൂഹ്യ -സാംസ്കാരിക അടയാളങ്ങൾ പലതും ഇവിടെ അവശേഷിക്കുന്നുണ്ട്.

    മഹാശിലാ സ്മാരകങ്ങളായ തൊപ്പിക്കല്ല്, കുടക്കല്ല്, നന്നങ്ങാടികൾ (മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വൻമൺ ഭരണികൾ, കല്ലറയെന്ന് അറിയപ്പെടുന്ന ശിലാ ഗുഹകൾതുടങ്ങിയവയിൽ കുടക്കല്ലും ശിലാഗുഹകളും  അത്തോളിയിലുമുണ്ട്.
    വടക്കൻ പാട്ടുകളിലും വാമൊഴിയായി തലമുറകൾ കൈമാറിവന്ന നാടൻ പാട്ടുകളിലും ഈ പ്രദശത്തേക്കുറിച്ച് സൂചനകളുണ്ട്.
    കൊയിലോത്ത്, കൊട്ടാരത്തിൽ, ആനപ്പന്തി, കളരിക്കൽ, മനയിൽ തുടങ്ങിയ വീട്ടുപേരുകൾനമ്മോട് വിളിച്ചു പറയുന്നത് പോയ കാല സാമൂഹിക ചരിത്രമാണ്.
    സവർണ്ണ-ജന്മി-നാടുവാഴിത്തം നിലനിന്നിരുന്നു.  ബ്രിട്ടീഷുകാരുടെ വരവോടെ അത് പാരമ്യതയിലെത്തി.  കച്ചവടവുമായി ബന്ധപ്പെട്ട് തലശ്ശേരിയിൽ നിന്നും മറ്റും എത്തിയ ചില കേയിമാരും, സവർണ്ണരോടൊപ്പവും  ഭൂപ്രമാണിമാരായി ,ജീവിതോപാധിയായി ഭൂരിപക്ഷവും പാടങ്ങളേയും പറമ്പ്കളേയും അശ്രയിച്ചു.  തീരദേശ ഗ്രാമങ്ങളായ തോരായി, വേളൂർ, നന്പട്ടംപുറം, കുനിയിൽകടവ്, ആനപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ മത്സ്യബന്ധനവും ചകിരിയുമായി ബന്ധപ്പെട്ട തൊഴിലുകളും പട്ടിണിയകറ്റാൻ സഹായിച്ചു.  ചകിരിപിരിക്കൽ ഒാലമെടയൽ തുടങ്ങിയ തൊഴിലുകൾ സ്ത്രീകൾക്കിടയിൽ വ്യാപകമായിരുന്നു. കൊട്ട മടയൽ, പായ നെയ്ത് എന്നിവ ചില പ്രക്യേക വിഭാഗങ്ങളിൽ ഒതുങ്ങി. എണ്ണത്തിൽ മേൽക്കൈ ഉണ്ടായിരുന്ന  കീഴാള വർഗ്ഗത്തിൻറെ ജീവിതം ദുരിതപൂർണ്ണമായിരുന്നു.  ജന്മിമാരുടെ ഭൂമിയിൽ കുടിൽകെട്ടി കഴിഞ്ഞിരുന്ന ഇവരുടെ തലയ്ക്ക് മുകളിൽ കുടിടൊഴിപ്പിക്കൽ ഭീഷണി ഏത് സമയത്തും ഡമോക്ലിസിൻെറ വാളുപോലെ തൂങ്ങിക്കിടന്നിരുന്നു.  അധസ്ഥിത വ ർഗ്ഗത്തിൻെറ സാമൂഹ്യവൽക്കരണത്തിൽ അവർക്കിടയിൽ നിലവിലുണ്ടായിരുന്ന ആചാരനുഷ്ഠാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുടെ ക്രിയാത്മക ഇടപെടലുകളും പുരോഗമന പ്രസ്ഥാനങ്ങളുടെ ക്രിയാത്മക ഇടപെടലുകളും പ്രധാന പങ്ക് വഹിച്ചു.   ഞാട്ടിപ്പാട്ട്,  നാടൻ പാട്ട്,  തിറ തോറ്റം പാട്ട്, കോൽക്കളി ദഫ്മുട്ട്, പുള്ളുലൻ പാട്ട്, പുലിക്കളി തുടങ്ങിയവയിൽ ഇടയ്ക്ക് ആശ്വാസം കണ്ടെത്തി.  അവനവന് ആവുന്നതിനുമപ്പുറം  അധ്വാനിക്കുകയും അത്യാവശ്യം മാത്രം ഉപയോഗിക്കുകയും ചെയ്ത നാടിൻെറ  മുന്നോട്ടുളള കുതിപ്പിന് ആവോളം കുട്ടിച്ചേർത്ത് മൺമറഞ്ഞുപോയ മഹാഭൂരിപക്ഷത്തെ നന്ദിയോടെ സ്മരിക്കുന്നു.