ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വശീലം കുട്ടികളിൽ

ശുചിത്വശീലം കുട്ടികളിൽ


                                         ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയം തന്നെയാണത്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ വൃത്തിയായി സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്നുവരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട്. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ടു ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതയ്ക്ക് ഉള്ളത്. ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയെ തീരൂ. ചെറുപ്പംതൊട്ടേ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാരാകണം. അതുകൊണ്ടുതന്നെ നാം ചെറുപ്പംമുതലേ ശുചിത്വം ഉള്ളവരായിരിക്കണം. നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക , നഖം വെട്ടി വൃത്തിയാക്കുക, ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക, അലക്കി ഇസ്തിരിയിട്ട വസ്ത്രങ്ങൾ ധരിക്കുക ഇതൊക്കെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാകുന്നു. നാം നമ്മുടെ വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ എന്നിവ വലിച്ചെറിയാതെ ഇരിക്കുക, മലിനജലം കെട്ടിക്കിടക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക, അനാവശ്യമായി വളർന്നുവരുന്ന കാടുകൾ വെട്ടി തെളിക്കുക ഇങ്ങനെ നമുക്ക് പരിസരശുചിത്വം പാലിക്കാവുന്നതാണ്. ഓരോ വ്യക്തിയുടേയും വ്യക്തിത്വം വിലയിരുത്തുന്നത് അവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്.

ശിവാനി കൃഷ്ണ. എം. പി
4 ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം