കുട്ടികൾ നാടിന്റെ സമ്പത്ത്
രാജ്യത്തിന്റെ ഭാവി കുട്ടികളുടെ കരങ്ങളിൽ ആണ്.ശുചിത്വ ശീലങ്ങൾ ശൈ ശവ ഘട്ടത്തിൽ തന്നെ കുട്ടികൾക്ക് രക്ഷിതാക്കൾ ശീലിപ്പിക്കണം. വിദ്യാഭ്യാസ ആരംഭം മുതൽ ഓരോ ഘട്ടത്തിലും ഇതു പഠന വിഷയമാക്കുകയും കർഷനമായി നടപ്പിൽ ആക്കു കയും വേണം. ചോട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പഴമൊഴി. ശുചിത്വ കാര്യങ്ങൾ ശീലമാക്കിയ കുട്ടികൾ വളർന്നു മാതാ പിതാക്കൾ ആകുമ്പോൾ അവരുടെ മക്കൾ അവരെ അനുകരി ക്കാൻ സാധ്യത ഉണ്ട്. കൂടാതെ അവർക്ക് മറ്റുള്ളവരെ ബോധവൽകരിക്കാനും കഴിയും. അതിനാൽ മാസ്ക്,സാനിറ്റയ്യ്സാർ എന്നിവ യുടെ നിർമാണരീതി കൾ പoന വിഷയം ആക്കണം. എങ്കിൽ കുട്ടി കളിലൂടെ അനേകം തല മുറകളിലേക്ക് ആരോഗ്യ ശീലങ്ങൾ പകർന്നു നൽകാൻ കഴിയും. അതിലൂടെ ശുചിത്വമുള്ള ഒരു സമൂഹത്തെയും തുടർന്ന് ഒരു രാജ്യത്തെയും വാർത്ത് എടുക്കാം. അമിത വില കൊടുത്തു മുഖവരണം വാങ്ങുമ്പോൾ ഉള്ള പ്രശ്നം തരണം ചെയ്യാൻ ആരോഗ്യ പ്രവർത്തി പരിചയ അദ്ധ്യാപകരെ സർക്കാർ വിദ്യാലയങ്ങളിൽ സ്ഥിരമായി നിയമിക്കണം.രൂക്ഷമായ തൊഴിലില്ലായമ നേരിടാൻ ഇത്തരം സാമഗ്രികളുടെ നിർമ്മാണം ഒരു സംരംഭവും ആക്കാം. അങ്ങനെ കയ്യും മുഖവും കഴുകി ശീലിക്കുന്ന കുട്ടികൾക്കും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ പങ്കാളി ആവാം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|