സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021 - 22 അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

ജൂൺ

 
പ്രവേശനോത്സവം

പ്രവേശനോത്സവം

2021-22 ലെ സ്ക്കൂൾ പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തുവാനാണ് സർക്കാർ തീരുമാനിച്ചത് . ഗൂഗിൾ മീറ്റ് വഴിയാണ് പ്രവേശനോത്സവം നടത്തിയത്. ഈശ്വര പ്രാത്ഥനക്കു ശേഷം പ്രധന അധ്യാപകന്റെ ചുമതലയുള്ള ഉമ്മർ ഫാറൂഖ് സർ സ്വാഗതം ആശംസിക്കുകകയ്യും പി ടി എ പ്രസിഡന്റ് ശ്രീ ശക്തിവേൽ അദ്യക്ഷനായ പരിപാടിയിൽ  കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അംഗമായ ശ്രീമതി പ്രീത സുരേഷ് ബാബു ഉദ് ഘാടനവും അധ്യാപകനായ ശ്രീ സജീഷ് പ്രവേശനോത്സവ വിശദീകരണവും നൽകി .എസ എം സി ചെയർമാൻ ശ്രീ ജയപ്രകാശ് ,എം പി ടി എ പ്രസിഡന്റ് ശ്രീമതി അജിത എന്നിവർ കുട്ടികൾക്ക് ആശസംസകൾ അറിയിക്കുകയും ചെയ്തു.

പരിസ്ഥിതി ദിനം

 
പരിസ്ഥിതി ദിനം
 
പരിസ്ഥിതി ദിനം

രിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ചെയ്യേണ്ടുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളെ മുൻകൂട്ടി അറിയിക്കുകയും ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അധ്യാപകർ കുട്ടികൾക്ക് സന്ദേശങ്ങൾ നൽകുകയും  ചെയ്തു.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ്, പതിപ്പ്, ബാഡ്ജ് എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് അവ പരിചയപ്പെടുത്തി കൂടാതെ നിരവധി കുട്ടികൾ വീട്ടുമുറ്റത്തു മരങ്ങൾ നടുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും അയക്കുന്നതോടൊപ്പം അവയെ സംരക്ഷിക്കുകയും ചെയ്ത


വായനദിനം

 
വായന ദിനം

വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പി.എൻ പണിക്കരെക്കുറിച്ചും അധ്യാപകർ ക്ലാസ്സ് ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. അവർ വായിച്ച പുസ്തകത്തിന്റെ കുറിപ്പുകളും, വായനയുമായി ബന്ധപ്പെട്ട ധാരാളം മഹത് വചനങ്ങളും കണ്ടെത്തി ഗ്രൂപ്പിലേക്ക് അയച്ചു. വായനാ വാരത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. പ്രസംഗം, ആസ്വാദനക്കുറിപ്പ് എന്നീ പരിപാടികളും കുട്ടികൾ അവതരിപ്പിച്ചു.

ജൂലൈ

ബഷീർദിനം

ബഷീർ ദിനം വളരെ വിപുലമായി തന്നെ സ്കൂളിൽ ഓൺലൈനായി ആചരിച്ചു. ബഷീർ ദിനം -ജൂലൈ 5 ന്റെ പ്രാധാന്യത്തെക്കുറിച്ചും, ബഷീറിന്റെ ജീവിതത്തെക്കുറിച്ചും ക്ലാസ് ഗ്രൂപ്പുകളിൽ ക്ലാസ് ടീച്ചേഴ്സ് പറഞ്ഞു കൊടുത്തു. . ബഷീറിന്റെ പ്രധാന കൃതികളായ പാത്തുമ്മയുടെ ആട്, ജന്മദിനം, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, അനർഘ നിമിഷം, വിശപ്പ്, വിശ്വവിഖ്യാതമായ മൂക്ക്, ആനവാരിയും പൊൻകുരിശും, കഥാബീജം, ബാല്യകാലസഖി, സ്ഥലത്തെ പ്രധാന ദിവ്യൻ, പ്രേമലേഖനം, ആനപ്പൂട, ഭൂമിയുടെ അവകാശികൾ, മതിലുകൾ,മാന്ത്രികപ്പൂച്ച, വിഡ്ഢികളുടെ സ്വർഗം തുടങ്ങിയവ ടീച്ചർമാർ ഗ്രൂപ്പിൽ പരിചയപ്പെടുത്തി. കുട്ടികൾ പതിപ്പുകൾ നിർമ്മിച്ചു, ബഷീറിന്റെ ചിത്രം വരച്ചും ക്ലാസ് ഗ്രൂപ്പുകളിൽ ഇട്ടു. കൂടാതെ ബഷീറിന്റെ കഥാപാത്രങ്ങളെ കൂട്ടികൾ അനുകരിക്കുന്ന വിഡിയോകൾ ക്ലാസ് ഗ്രൂപ്പിലേക്ക് അയച്ചുതരുകയും ചെയ്തു.ബഷീർ ദിന ക്വിസും ക്ലാസ് ഗ്രൂപ്പുകളിൽ ഓൺലൈൻ ആയി നടത്തി.

ചാന്ദ്രദിനം

 
ചാന്ദ്രദിനം


ചാന്ദ്രദിനം വളരെ നല്ല രീതിയിൽ സ്കൂളിൽ ആചരിച്ചു. ജൂലൈ 21 ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആദ്യ ചാന്ദ്രയാത്രയെക്കുറിച്ചും അധ്യാപകർ ക്ലാസ്സ് ഗ്രൂപ്പുകളിൽ പറഞ്ഞു കൊടുത്തു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ കലാപരിപട്ടികൾ കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. ചന്ദ്ര നെക്കുറിച്ചുള്ള കവിതകൾ, പാട്ടുകൾ എന്നിവ ആലപിച്ച് കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഇട്ടു. ഇവ കൂടതെ ചാന്ദ്രദിന ചിത്ര രചന, പോസ്റ്റർ നിർമാണം, . അപ്പോളോ_11 ന്റെ മാതൃകകളും കുട്ടികൾ നിർമ്മിച്ച് ഗ്രൂപ്പിൽ ഇട്ടു. എല്ലാ ക്ലാസുകാരും ചാന്ദ്രദിന ക്വിസ് ഓൺലൈൻ ആയി നടത്തി.

ആഗസ്റ്റ്

ഹിരോഷിമാദിനം

 
ഹിരോഷിമാദിനം

ഹിരോഷിമാദിനത്തിന്റെ പ്രാധാന്യം എന്ത് ? എന്താണ് ഹിരോഷിമാദിനം ? തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്നതിനു വേണ്ടി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഹിരോഷിമാദിന വീഡിയോ കുട്ടികൾക്ക് കാണാനായി നൽകിയിരുന്നു. എല്ലാ കുട്ടികളും യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.

നാഗസാക്കിദിനം

ജപ്പാനിൽ അണുബോംബ് വർഷിച്ചതിന്റെ ആദര സൂചകമായി യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, ചിത്രങ്ങൾ, യുദ്ധവിരുദ്ധ ഗാനങ്ങൾ എന്നിവ ഓൺലൈൻ മാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾ അവതരിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം

 
 
സ്വാതന്ത്ര്യ ദിനം

വളരെ ലളിതമായ രീതിയിലാണ് ഈ വർഷം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.വളരെ പരിമിതമായ പങ്കാളിത്തത്തോടെയാണ് സ്വാതന്ത്ര്യദിന പരിപാടികൾ സ്കൂളിൽ നടത്തിയത്. കൂടാതെ കുട്ടികൾക്കായി വിവിധ പരിപാടികൾ ഓൺലൈനായും നടത്തി. പതാക നിർമ്മാണം ദേശഭക്തി ഗാനാലാപനം ,പ്രസംഗം ,ദേശീയ ചിഹ്നങ്ങൾ വരക്കൽ,സ്വാതന്ത്ര്യ സമര നായകരുടെ വേഷവിധാനം,സ്വാതന്ത്ര്യ ദിന പതിപ്പ് നിർമ്മാണം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളുടെ പങ്കാളിത്തം അധ്യാപകർ ഉറപ്പാക്കി ഓണാഘോഷം

 
ഓണാഘോഷം


കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണാഘോഷം ഓൺലൈനായി നടത്താൻ നേരത്തെ തീരുമാനിക്കുകയും അതനുസരിച്ചുള്ള നിർദ്ദേശങ്ങൾ അധ്യാപകർ കുട്ടികൾക്ക് നൽകുകയും ചെയ്തു . പ്രീ പ്രൈമറി ക്ലാസുകളിലെ കുട്ടികൾ മുതൽ ഏഴാം  ക്ലാസിലെ കുട്ടികൾ വരെ ഓണാഘോഷ പരിപാടികളിൽ പങ്കാളികളായിരുന്നു.കുട്ടികൾ ഓണപ്പാട്ടുകൾ പാടിയും വാമനന്റെയും മാവേലിയുടെയും ,മലയാളിമങ്കയുടെയും   വേഷം ധരിച്ച്  ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു തരുകയും ചെയ്തൂ കൂടാതെ ഓണാനുഭവം പങ്കുവെക്കുകയും ഓണപ്പതിപ്പു തയ്യാറാക്കുകയും ചെയ്തൂ

സെപ്റ്റംബർ

അധ്യാപക ദിനം

 
അധ്യാപക ദിനം


അധ്യാപക ദിനമായ സെപ്റ്റംബർ 5 ന് വിദ്യാർത്ഥികൾ ഓൺലൈനായി ഗുരുവന്ദനം നടത്തി, കുട്ടികൾ ആശംസാ കാർഡുകൾ തയ്യാറാക്കി അധ്യാപകർക്ക് അയച്ചു നൽകുകയും ചെയ്തൂ


ഓസോൺ ദിനം

സെപ്റ്റംബർ 16 ഓസോൺ ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തങ്ങൾ ഓൺലൈൻ ആയി നടത്തി ഓസോൺ സംരക്ഷണത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന പോസ്റ്റർ രചനകൾ, കൂടാതെ ഓസോൺ സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വിഡിയോകൾ ഗ്രൂപ്പുകളിൽ അയച്ച് നൽകുകയും ചെയ്തൂ

ഒക്ടോബർ

ഗാന്ധിജയന്തി

 
ഗാന്ധിജയന്തി

ഒക്ടോബർ 2, ഗാന്ധിജയന്തിമായി ബന്ധപ്പെട്ട വിവിധ തരം പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ ചെയ്തയച്ചു ,പതിപ്പുകൾ ഗാന്ധിജിയുടെ ചിത്രം വരച്ചത് കഥകൾ, പാട്ടുകൾ ദേശഭക്തിഗാനങ്ങൾ എന്നിവ അതിൽ ഉൾപ്പെടുത്തി. നിരവധി കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിച്ച് പാട്ടുപാടി അതിന്റെ വീഡിയോ അയച്ചുതന്നു.

ലോക ഭക്ഷ്യ ദിനം

 
ലോക ഭക്ഷ്യ ദിനം


ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സുകളിലും ഗൂഗിൾ മീറ്റ് വഴി പ്രശസ്തരായ ഡോക്ടർമാർ,ഹെൽത്ത് ഇൻസ്‌പെക്ടർ  എന്നിവർ രക്ഷിതാക്കൾക്കും , കുട്ടികൾക്കും പോഷകാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾക്ക് ആവശ്യമായി വേണ്ട പോഷക ആഹാരം ഏതൊക്കെയെന്നും വളരെ വിശദമായ ക്ലാസുകൾ നൽകുകയും രക്ഷിതാക്കളുടെ പല സംശയങ്ങൾക്കും ദുരീകരണം വരുത്തുകയും ചെയ്തൂ .കൂടാതെ പോഷകാഹാരത്തെ സംബന്ധിക്കുന്ന ക്വിസ് മത്സരവും നടത്തി .വീടുകളിൽ പച്ചക്കറി തോട്ടം നിർമ്മിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കുകയയും വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. 


നവംബർ

തിരികെ സ്കൂളിലേക്ക് /കേരളപ്പിറവി

 
തിരികെ സ്കൂളിലേക്ക്

കോവിഡ് മഹാമാരി  മൂലമുള്ള നീണ്ട ഒന്നര വർഷത്തെ അവധിക്കു ശേഷം സ്ക്കൂൾ തുറക്കുന്ന ദിവസം "തിരികെ സ്കൂളിലേക്ക് " കുട്ടികളെ സ്വീകരിക്കുന്നതിനായി സ്കൂളും ക്ലാസ്സുകളും അലങ്കരിക്കുകയും കുട്ടികളെ വിവിധ സമ്മാനങ്ങളുമായി അധ്യാപകർ വരവേൽക്കുകയും ചെയ്തു .കൂടാതെ കേരളപ്പിറവി ദിനമായ അന്ന് ക്വിസ് മത്സരം,പതിപ്പ് നിർമാണം,കേരളപ്പിറവി ഗാനാലാപനം തുടങ്ങിയ പ്രവർത്തങ്ങൾ നടത്തുകയും ചെയ്തു



 
ശിശുദിനം

ശിശുദിനം

ശിശുദിനം വളരെ മനോഹരമായി  ആഘോഷിച്ചു കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ച്  പ്രസംഗങ്ങൾ നടത്തുകയും കൂടാതെ ശിശുദിന ക്വിസ്, ശിശുദിനപ്പതിപ്പ്, ശിശുദിനപ്പാട്ട്  തുടങ്ങിയ വിവിധ പരിപാടികളിൽ കുട്ടികളുടെ പങ്കാളിത്തം അധ്യാപകർ ഉറപ്പാക്കി

ഡിസംബർ

ഭിന്നശേഷി ദിനാചരണം

 
ഭിന്നശേഷി ദിനാചരണം


ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ആശയം മുൻനിർത്തിയാണ് ഐക്യരാഷ്ട്രസഭ ഡിസംബർ - 3 ന് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്. ഭിന്ന ശേഷി ദിനാചരണത്തിനോടുബന്ധിച്ച് ഞങ്ങളും അതിജീവിക്കും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന നടത്തി.കൂടാതെ സ്കൂളിലെത്താൻ കഴിയാത്ത കൂട്ടുകാരുടെ വീട്ടിൽ വിവിധ സമ്മാനങ്ങളുമായി അധ്യാപകർ എത്തിയത് അവരെ വളരെയടധികം സന്തോഷിപ്പിച്ചു

ക്രിസ്തുമസ്

കോവിഡ് മാനണ്ഡങ്ങൾ പാലിച്ചാണ് ക്രിസ്തുമസ് ആഘോഷം നടത്തിയത്. ക്രിസ്തുമസിനെ വരവേൽക്കാൻ വേണ്ടി മനോഹരമായ പുൽക്കൂടും, ക്രിസ്തുമസ് ട്രീയും ഒരുക്കി. വിവിധ നിറത്തിലുള്ള നക്ഷത്രങ്ങൾ തൂക്കി. ആശംസക്കാർഡ് മത്സരം നടത്തി

ജനുവരി

സ്പെഷൽ കെയർ സെന്റർ ഉദ്ഘാടനം

 
സ്പെഷൽ കെയർ സെന്റർ


സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ BRC തല സ്പെഷൽ കെയർ സെന്ററിന്റെ ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ച് ജനുവരി 13 ന് നടന്നു. നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും, പരിസര പ്രദേശത്തുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.




പൊങ്കൽ

 
പൊങ്കൽ

കോവിഡ് മാനണ്ഡങ്ങൾ പാലിച്ച്  അധ്യാപകരുടെ നേതൃത്വത്തിൽ വളരെ ലളിതമായ രീതിയിൽ പൊങ്കൽ ആഘോഷങ്ങൾ സ്കൂൾ അങ്കണത്തിൽ നടത്തി ,കൂടാതെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം പൊങ്കൽ പായസം വിതരണം ചെയ്യുകയും ചെയ്തൂ

റിപ്പബ്ലിക്ക് ദിനം

 
റിപ്പബ്ലിക്ക് ദിനം


രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു. സംസ്ഥാനത്ത് സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യമായതിനാൽ അധ്യാപകർ മാത്രമാണ് സ്കൂളിലെ റിപ്പബ്ലിക്ക് ദിന ആഘോഷത്തിൽ പങ്കെടുത്തത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് സതീഷ് പതാക ഉയർത്തി . പ്രീ പ്രൈമറി മുതൽ ഏഴാം  ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും വീട്ടിലിരുന്നു കൊണ്ട് തന്നെ റിപ്പബ്ലിക്ക് ആഘോഷത്തിൽ പങ്കാളികളായി .എല്ലാവരും അവരവരുടെ ക്ലാസ് ഗ്രൂപ്പുകളിൽ ദേശഭക്തിഗാനം, റിപ്പബ്ലിക്ക്ദിന പതിപ്പ്, പ്രസംഗം, സ്വതന്ത്ര്യസമര സേനാനികളുടെ വേഷം തുടങ്ങിയവ പ്രദർശിപ്പിച്ചു. കൂടാതെ വിവിധ ക്ലാസ്സുകൾക്കുള്ള റിപ്പബ്ലിക്ക് ദിന ക്വിസ് മത്സരവും നടത്തി