ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
ഒരിക്കൽ രാമു എന്നയാൾ പട്ടണത്തിൽ താമസിച്ചിരുന്നു. രാമുവിന്റെ വീടിന്റെ പുറകിൽ നല്ലൊരു തോട്ടം ഉണ്ടായിരുന്നു.ആ തോട്ടത്തിൽ കുറെ ചെടികളും പൂക്കളും ഒരു ആപ്പിൾ മരവും ഉണ്ടായിരുന്നു. രാമുവിന്റെ കുട്ടിക്കാലത്ത് മിക്ക സമയവും അവൻ അതിന്റെ ചുവട്ടിൽ കളിച്ചിരുന്നു. അവന് വിശക്കുമ്പോൾ അതിൽ നിന്ന് മധുര മുള്ള ആപ്പിൾ കഴിച്ചിരുന്നു.കാലം മാറിയപ്പോൾ ആപ്പിൾ മരത്തിന് കുറേ പ്രായമായി.രാമുവും വളർന്നു. അപ്പോഴേക്കും ആ മരത്തിൽ ആപ്പിൾ ഉണ്ടാവുന്നത് നിന്നിരുന്നു. അപ്പോൾ രാമു മരം മുറിക്കുവാൻ തീരുമാനിച്ചു. അവൻ വിചാരിച്ചു, " ഈ ആപ്പിൾമരം മുറിച്ച് നല്ലൊരു കട്ടിൽ പണിയാം." തീരുമാനിച്ച പ്രകാരം രാമു മരം വെട്ടുകാരുമായി ആപ്പിൾമരത്തിന്നരികിലെത്തി.മുറിക്കുവാനുള്ള തയ്യാറെടുപ്പുകൾ നടത്തി.അപ്പോഴാണ്. മരത്തിലുണ്ടായിരുന്ന പക്ഷികൾ, ചെറു പ്രാണികൾ, അണ്ണാൻ, തേനീച്ചകൾ, ഉറുമ്പുകൾ കൂടാതെ മറ്റനേകം പ്രാണികളും മരത്തിന് ചുറ്റും വളഞ്ഞത്.അത് കണ്ട രാമു അദ്ഭുതപ്പെട്ടു പോയി. പക്ഷികൾ പറഞ്ഞു "ഞങ്ങൾ നിനക്ക് നല്ല പാട്ടു പാടിത്തരാം" തേനീച്ചകൾ പറഞ്ഞു "ഞങ്ങൾ നിനക്ക് തേൻ തരാം" അണ്ണാൻ പറഞ്ഞു "ഞങ്ങൾ നിനക്ക് ധാന്യം തരാം" ദയവു ചെയ്ത് ഈ ആപ്പിൾമരം മുറിക്കരുതേ.,, ഞങ്ങളുടെ വാസസ്ഥലം ഇല്ലാതാക്കരുതേ.. ഇതെല്ലാം കേട്ടപ്പോൾ രാമുവിന് തന്റെ തെറ്റ് മനസിലായി. തനിക്ക് മധുര മുള്ള ആപ്പിൾ തന്നിരുന്ന ഈ മരം എത്ര ജീവികളുടെ വാസസ്ഥലമാണ്. എനിക്ക് ഇത് മുറിക്കാൻ തോന്നിയല്ലോ." പ്രകൃതിയിലുള്ളതെല്ലാം നമുക്ക് കിട്ടിയ വരദാനമാണ്. അത് നാം നശിപ്പിക്കരുത്. എന്ന് രാമു മനസിലാക്കി.-
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ |