ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം നമുക്ക്

പ്രതിരോധിക്കാം നമുക്ക്
            കൊറോണ  അഥവാ  കോവിഡ്19  എന്ന  മനുഷ്യന്  നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ  കഴിയാത്ത ഒരു വൈറസ് ലോകമാകെ പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ് . പണം ഉണ്ടെങ്കിൽ എന്തുമാവാം എന്ന്  അഹങ്കരിച്ചു നടന്ന മനുഷ്യന്  നിസ്സഹായനായി  നോക്കി നിൽക്കാനേ കഴിയുന്നുള്ളൂ. പ്രതിരോധ വാക്സിൻ  നിർമിക്കാനുള്ള ശ്രമത്തിലാണ്  ശാസ്ത്രലോകം. ഒന്നു ശ്രദ്ധിച്ചാൽ നമുക്ക് ഈ രോഗം വരാതെ കാക്കാം.നിപ്പയെ അതിജീവിച്ചവരാണ് നമ്മൾ.ആ പരിചയം കൊറോണയെയും നേരിടാൻ നമുക്ക് ആത്മവിശ്വാസം നൽകും.അമേരിക്ക എന്ന വലിയ  രാജ്യത്ത് ലക്ഷക്കണക്കിന് ആളുകൾക്ക്  രോഗം  ബാധിച്ചു. ധാരാളം മനുഷ്യർ മരണത്തിന് കീഴടങ്ങി. അവിടത്തെ അവസ്ഥ വളരെ ദയനീയ മാണ്. 
         എന്നാൽ നമ്മുടെ ഈ കൊച്ചു കേരളത്തിൽ കൊറോണയെ പ്രതിരോധിക്കാൻ ചെയ്ത നടപടികൾ ലോകരാജ്യങ്ങൾക്ക് വരെ മാതൃകയാണ്.വലിയ വലിയ രാജ്യങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണം കൂടി ക്കൊണ്ടിരിക്കുന്നു.എന്നാൽ കേരളത്തിൽ രോഗം ബാധിച്ചത് 500 ൽ താഴെ മാത്രം . അധികവും വിദേശത്തു നിന്നു വന്നവരോ അയൽസംസ്ഥാനങ്ങളിൽ  നിന്നും വന്നവരോ ആണ്.അതിൽ പകുതിയിലേറെപ്പേരും അസുഖം മാറി  ആശുപത്രി വിട്ടു എന്നത് കേരളത്തിലെ  പ്രതിരോധ പ്രവർത്തനങ്ങളിലെ മികവാണ്.'സാമൂഹിക  അകലം പാലിക്കുക.അത്യാവശ്യ കാര്യങ്ങൾക്ക്  മാത്രം പുറത്തിറങ്ങുക. കൈകൾ  Handwash ഉപയോഗിച്ച് വൃത്തിയാക്കുക. പുറത്തിറങ്ങുമ്പോൾ  നിർബന്ധമായും മാസ്കോ മറ്റു  മുഖാവരണങ്ങളോ ധരിക്കുക' തുടങ്ങിയവയാണ്  നമ്മുടെ  ആരോഗ്യവകുപ്പ് നമുക്ക് നൽകുന്ന പ്രതിരോധനിർദ്ദേശങ്ങൾ. അവനമുക്ക് കർശനമായി പാലിക്കാൻ.
          ഇതിനിടയിൽ  കോറോണ ബാധിതരെ കണ്ടെത്താനും പരിശോധിക്കാനും ചികിത്സിക്കാനും വേണ്ടി രാവുംപകലും നോക്കാതെ അധ്വാനിക്കുന്ന ധാരാളംപേർ നമുക്കിടയിലുണ്ട്. സ്വന്തം ശരീരം പോലും നോക്കാതെ കർമ്മനിരതരാവുന്നവർ.അവരെ നാം ഒരിക്കലും മറന്നുകൂടാ. അവരോടൊപ്പം നിന്ന്  പോരാടം നമുക്ക്. പ്രതിരോധിക്കാൻ പഠിക്കാം. ചേര്ക്കാം ഈ മഹാമാരിയെ.
ഹബീബ് റഹ്മാൻ
3 A ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം