കൊറോണ കാലം

വീട്ടിലിരിക്കുക
കൂട്ടുകാരെ...
കൊറോണയെ
ചെറുക്കുക
നാട്ടുകാരെ...
ഉള്ളത് കൊണ്ട്
ഓണം പോലെ,
ഉണ്ണണമെന്ന
പാഠമാണേ...
വീട്ടിലിരുന്ന്
പഠിക്കുക നാം...
ഓൺലൈനിലായി
വളരുക നാം...
കൃഷി ചെയ്തിടാം
ചെടി നട്ടിടാം...
നല്ല നാളേക്കായി
ഉണർന്നിടൂ നാം...
ഫോണിൽ മാത്രം
കഴിഞ്ഞിടല്ലേ...
സമയം വെറുതെ
കളഞ്ഞിടല്ലേ...
ആർഭാടങ്ങൾ
ലോക്കായി...
അവശ്യ വസ്തുക്കൾ
മാത്രമായി...
ചിക്കനും, മത്സ്യവും
ചിക്കൻ ചുക്കയും
ചക്കക്കുരുവിൽ
ഒതുങ്ങി പോയി.
ഷോപ്പിങ്ങുകൾ ഇല്ലേ ഇല്ല
കല്യാണ പെരുമയും
എങ്ങുമില്ല.
കണ്ണിൻ കാണാത്ത
കുഞ്ഞു വൈറസിൻ
മുന്നിൽ
ലോകമാകെ
വിറങ്ങലിച്ചു പോയ്.

ഷബീര് അലി സി
6 D ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത