ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ കാലത്തെ എന്റെ അനുഭവം

ലോക്ക് ഡൗൺ കാലത്തെ എന്റെ അനുഭവം
                          ഒരു ദിവസം സ്കൂളിൽ നിന്നും അറിഞ്ഞു സ്കൂൾ അടച്ചു എന്ന്. വീട്ടിൽ എത്തിയപ്പോൾ ഉമ്മ പറഞ്ഞു ഇനി അജാഷ ടീച്ചറ‍ുടെ ഒന്നാം  ക്ലാസ്സ്‌ ഇല്ലെന്ന്. എനിക്ക്  സങ്കടം വന്നു കാരണം വാർഷിക പരിപാടിയുമില്ല, കൂട്ടുകാരോടൊപ്പം കളിക്കാനും കഴിയില്ല. പിന്നീട് ലോക്ക് ഡൌൺ ആയി, ടീച്ചർ ഒരുപാട് എനിക്ക് ഇഷ്ട്ടപ്പെട്ട പ്രവർത്തനം നൽകി, പറവകൾക്ക് നീർക‍ുടം ഒരുക്കിയും കൃഷികൾക്ക് വെള്ളം നനച്ച‍ും, മരങ്ങളിൽ  പേര് എഴുതിയും, പാട്ട് പാടിയും, കഥകൾ  പറഞ്ഞും, ചിത്രം വരച്ചും,   ഒരുപാട് നല്ല നല്ല പ്രവർത്തനങ്ങൾ ചെയ്തു. അതു കൊണ്ട് ഞാൻ സന്തോഷത്തോടെ വീട്ടിന‍ുള്ളിൽ കഴിഞ്ഞു.
ഹസ്‍ബിൻ
1 ബി ജി.യ‍ു.പി.എസ്. അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം