രോഗമില്ലാതിരിക്കാനായ്
വൃത്തിയായി നടക്കേണം
എന്നും രണ്ട് കുളിവേണം
പല്ലുകൾ നന്നായ് തേക്കേണം
നഖങ്ങൾ നന്നായ് മുറിക്കേണം
അലക്കിയ വസ്ത്രം ധരിക്കേണം
ആഹാരത്തിനു മുമ്പും പിമ്പും കൈകൾ ശുചിയാക്കീടേണം
ആരോഗ്യ ശീലങ്ങൾ പാലിച്ചാൽ
എന്നും ശുചിയായ് ജീവിച്ചാൽ
രോഗങ്ങൾ തോറ്റോടീടും