ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ ലോകം കണ്ട പകർച്ചവ്യാധി

ലോകം കണ്ട പകർച്ചവ്യാധി
           ഇന്ന് ലോകമൊട്ടാകെ പടർന്നു പിടിച്ചിരിക്കുന്ന പകർച്ചവ്യാധിയാണ് കോവിഡ്19. കഴിഞ്ഞവർഷം നിപ്പ എന്ന രോഗം ഉണ്ടായിരുന്നു .എന്നാൽ അതിനു പെട്ടെന്ന് തന്നെ മരുന്ന് കണ്ടുപിടിച്ചതിനാൽ തടയാനായി . എന്നാൽ ഇന്ന് പടർന്ന കൊറോണ നിപ്പയുടെ അത്ര ഭീകരനല്ല കാരണം കൊറോണയും, നിപ്പയും തൊട്ടാൽ പകരും. എങ്കിലും നിപ ബാധിച്ചാൽപെട്ടെന്ന് തന്നെ മരണമടയും .കൊ റോണക്ക് മരുന്നില്ല .ഇപ്പോൾ ഡോക്ടർമാർ കൊടുക്കുന്ന മരുന്ന് മലേറിയ ക്കുള്ള മരുന്നും, എച്ച്ഐവി ക്കുള്ള മരുന്നുമാണ് . കൊറോണ ബാധിച്ച ഒരാൾ തൊട്ടാൽ അദ്ദേഹത്തിന്റെ കയ്യിൽ വൈറസ് ഉണ്ടാവും. അറിയാതെ കയ്യിലോ കണ്ണിലോ മൂക്കിലോ വായിലോ തൊട്ടാൽ സാവകാശം ശരീരത്തിൽ പ്രവേശിക്കും .മൂക്കിൽ ആകുമ്പോൾ നാം ശ്വസിക്കുമ്പോൾ ശ്വാസകോശത്തിൽ എത്തുകയും വൈറസ് പെരുകുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യുന്നു.വായിൽ ആകുമ്പോൾ  നാം വെള്ളം കുടിച്ചാൽ വയറ്റിൽ എത്തുകയും വയറ്റിലെ ആസിഡിനെ നശിപ്പിക്കുകയും ചെയ്യുന്നു .അതുകൊണ്ടാണ് സോപ്പോ ഇടയ്ക്കിടെ ഹാന്റ് വാഷോ സാനിറ്റെ സറോ ഉപയോഗിച്ച് കൈ കഴുകണം എന്ന് പറയുന്നത്. കൂടാതെ ഇടയ്ക്കിടെ വെള്ളം കുടിക്കണം എന്നു പറയുന്നു. ആദ്യം കാണുക ലക്ഷണങ്ങൾ ആയിരിക്കും .പനി, തലവേദന, കടുത്ത ചുമ, തൊണ്ടവേദന, എപ്പോഴും തൊണ്ട വരണ്ടിരിക്കുക , ഹൃദയമിടിപ്പ് കൂടുക ,മണവും രുചിയും നഷ്ടപ്പെടുക, ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ .
          ഇതിനുമുമ്പ് പകർച്ചവ്യാധികൾ വന്നിരുന്നു. ഓരോ നൂറ്റാണ്ടിനുശേഷം ആയിരുന്നു അത് ഉണ്ടായിരുന്നത്. 1720 ൽ പ്ലാഗ് 1820 വസൂരി .1920 കോളറ. 2020 കൊറോണ.കൊറോണ ക്ക് മുമ്പുള്ള പകർച്ചവ്യാധികൾക്ക് കാലങ്ങൾക്കുശേഷം മരുന്നുകൾ കണ്ടുപിടിച്ചിരുന്നു. ഇപ്പോൾ ലോക്ക് ഡൗൺ ആയതുകൊണ്ടാണ് വൈറസിന്റെ  പകർച്ച നമുക്ക് തടയാന് ആയത്. ആരോഗ്യപ്രവർത്തകർ പറയുന്നു ലോക്ക് ഡൗൺ നടപ്പാക്കിയില്ലെങ്കിൽ മറ്റ് രാജ്യങ്ങളെ പോലെ നമ്മുടെ കൊച്ചു കേരളവും കൈവിടും ആയിരുന്നു. നമ്മുടെ ആരോഗ്യം സൂക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പട്ടിണി കിടക്കാതെ നോക്കുന്ന സർക്കാറിനും നന്ദി 
ആയിഷ. കെ
(6 B) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം