ജി.യു.പി.എസ് മൊകേരി/അക്ഷരവൃക്ഷം/ അഹങ്കാരം ആപത്ത്

അഹങ്കാരം ആപത്ത്

ദൈവം ഉണ്ടാക്കിയ സൃഷ്ടികൾ ആണ് കാട്, കടൽ, മൃഗങ്ങൾ, ജീവജാലങ്ങൾ, മനുഷ്യർ എന്നിവ.ഇവയിൽ ദൈവത്തിന്റെ നല്ല സൃഷ്ടിയാണ് മനുഷ്യൻ. നമ്മുടെ പൂർവികർ ദൈവം ഉണ്ടാക്കിയ ഓരോ സൃഷ്ടികളും കാത്തുസൂക്ഷിച്ചു. പുതിയ തലമുറയായ നമ്മൾ എല്ലാവരും ദൈവങ്ങളുടെ സൃഷ്ടികളെ മാറ്റിമറിക്കാൻ തുടങ്ങി അതിന്റെ ഭാഗമായി ടി വി, മൊബൈൽ, മറ്റു ആധുനിക ഉപകരണങ്ങൾ എന്നിവയുടെ കണ്ടുപിടിത്തം , വിവിധ രോഗങ്ങൾകുള്ള മരുന്ന്. ഓരോ രോഗങ്ങൾക്ക്‌ മരുന്ന് കണ്ടെത്തുബോഴും മനുഷ്യനു അഹങ്കാരം കുടിത്തുടങ്ങി.

ലോകത്ത് ഞങ്ങളെക്കാൾ വലുതായി ആരുമില്ല എന്നു അവർ കരുതി. അവരുടെ അഹങ്കാരം തീർക്കാൻ ദൈവം സൃഷ്ടിച്ച പുതിയ ഒരു ഭീകരൻ ആണ് കൊറോണ വൈറസ്. ഇതിനു മരുന്ന് ഇല്ല. ഇതിന്റെ മരുന്ന് ജാഗ്രതയും, ആത്മവിശ്വാസവുമാണ്. നാം പക്ഷികളെ പോലെ കൂട്ടിൽ അകപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ ദൈവം ഈ രോഗം സൃഷ്ടിച്ചത് മനുഷ്യന് അഹങ്കാരം ആപത്ത് ആണ് പാഠം പഠിപ്പിക്കാൻ ആണ്

ശ്രീപ്രിയ ശ്രീകാന്ത്
6 A ജി.യു.പി.എസ്. മൊകേരി ഈസ്റ്റ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം