കൂട്ടിലാണിന്നു നാം കൂട്ടുകാരെ
കുടില്ലാത്തൊരു കൂട്ടിൽ
കൂട്ടുകൂടാൻ പാടില്ല എങ്കിലും
കൂറു വിടില്ല നാം തെല്ലുപോലും
കൊറോണ എന്ന ഒരു വ്യാഥിയാൽ
ഇന്നു നാടും നഗരവും നിശ്ചലം
നാടുനീളെ ഓടുന്ന വണ്ടിയും
റോഡിലിറങ്ങാതെ നിശ്ചലമായി
കൂട്ടുകൂടാൻ പാടില്ല എങ്കിലും
കൂട്ടമായി തന്നെ നാം നേരിടേണം
നാട്ടിലാകെ ആദ്യയാം വ്യാഥിയെ
ഒന്നിച്ചു നിന്നു തുരത്തിടാം
മാനവർക്കൊക്കയും നാശം വിതക്കുന്ന
മാരിയെ നമ്മൾ തുരത്തിടേണം
മാനവർ നമ്മൾ ഒന്നിച്ചു നിന്നാൽ
മായുമീ മഹാമാരിയും വൈകിടാതെ