ജി.യു.പി.എസ് മുഴക്കുന്ന്/ഹരിത ചുറ്റുപാടും പ്ലാസ്റ്റിക് നിർമാർജനവും

ഹരിത ചുറ്റുപാടും പ്ലാസ്റ്റിക് നിർമാർജനവും

ലോകമെമ്പാടും പരിസ്ഥിതിക്ക് പുതിയ ഭീഷണിയായി കൊണ്ടിരിക്കുന്ന ഒരു വിപത്ത് ആണല്ലോ പ്ലാസ്റ്റിക്... പ്ലാസ്റ്റിക് നിർമ്മാർജനത്തിനായും, സഭയുടെ പുനരുപയോഗ ത്തിനുമായി വിവിധ ഗവൺമെന്റുകളും സന്നദ്ധസംഘടനകളും നവീനമായ ആശയങ്ങൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണല്ലോ.. പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവൽക്കരണവും, അവയുടെ ശരിയായ ഉപയോഗവും നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി ഗവൺമെൻറ് ഏറ്റെടുത്തിട്ടുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി കാലാകാലങ്ങളിൽ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്... താഴെ തട്ടിലേക്ക് എത്തുമ്പോൾ അവയുടെ നിർവ്വഹണത്തിൽ പലവിധ പോരായ്മകൾ ഉള്ളതായി കാണുന്നു.. എങ്കിലും നമുക്ക് ഓരോരുത്തർക്കും ആവുന്ന രീതിയിൽ നമ്മുടെ തൊഴിലിടങ്ങളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് ആയിരിക്കും ഈ മേഖലയിലെ നമ്മുടെ മികച്ച പ്രവർത്തനം.. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളും, കവറുകൾ മറ്റ് വസ്തുക്കൾ മുതലായവ പ്ലാസ്റ്റിക് നിർമ്മിതമായ തെങ്കിൽ അവ പൂർണമായും വിവിധ വിഭാഗങ്ങളിലായി തരംതിരിച്ച് നിർമാർജനം ചെയ്യുക എന്ന പ്രവർത്തനമാണ് നമ്മുടെ സ്ഥാപനത്തിലും നടന്നുവരുന്നത്.. വിവിധ വിഭാഗങ്ങളിലായി പ്ലാസ്റ്റിക്കിനെ തരംതിരിക്കുകയും ശേഖരിക്കുവാൻ ചുമതലപ്പെട്ട ആളുകളെ അത് കൃത്യമായ സമയത്ത് ഏൽപ്പിക്കുകയും ചെയ്യുക എന്നത് ഒരു കടമയായി ഈ സ്ഥാപനം ഏറ്റെടുത്തിട്ടുണ്ട്..

ഗ്രാമപഞ്ചായത്ത്, എസ്.എസ്. എ മുതലായ ഏജൻസികളിൽ നിന്നും വിവിധ കാലങ്ങളിൽ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് മേൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ വിവിധ വേസ്റ്റ് ബിന്നുകൾ സജ്ജമാക്കിയിട്ടുണ്ട്...

പ്ലാസ്റ്റിക് കുപ്പികൾ, കടലാസുകൾ, പേപ്പറുകൾ മുതലായവ തരംതിരിച്ച് ശേഖരിക്കുന്നതിന് സ്കൂൾ പരിസരത്ത് മൂന്ന് വേസ്റ്റ് ബിന്നുകൾ സജ്ജീകരിച്ചിട്ടുണ്ട്... ജൈവ അജൈവ മാലിന്യങ്ങൾ ഉചിതമായ ഇടങ്ങളിൽ നിക്ഷേപിക്കുന്ന തോടൊപ്പം, അവയുടെ ശുചീകരണ പ്രവർത്തനങ്ങളും കാര്യക്ഷമായി നടന്നുവരുന്നു... ഹരിത പരിസരം, ഹരിത ഓഫീസ് എന്നിവ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി സൂക്ഷിക്കുവാൻ ധാരാളം സ്ഥല പരിമിതികൾക്കിടയിലും ഞങ്ങളുടെ സ്ഥാപനം കാത്തുസൂക്ഷിക്കുന്നു.... ഓരോ ക്ലാസ് അധ്യാപകരും, പരിസ്ഥിതി ക്ലബ് അംഗങ്ങളായ കുട്ടികളും, ബന്ധപ്പെട്ട അധ്യാപകരും പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു എന്നത് സന്തോഷകരമായ കാര്യമാണ്... കോവിഡ്ക്കാല സാഹചര്യങ്ങൾ പ്ലാസ്റ്റിക് പ്ലേറ്റ് ,ഗ്ലാസ് മുതലായ വസ്തുക്കൾ തിരിച്ചു കൊണ്ടുവരുന്നതിൽ കാരണമായി എന്നതിന്റെ വെളിച്ചത്തിൽ ഈ വർഷം ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗം പൂർണമായി നിരോധിച്ചിരിക്കുക യാണല്ലോ.. പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഗൗരവത്തോടെ നടപ്പിലാക്കുന്നതിന് ഞങ്ങളുടെ സ്ഥാപനം വിവിധ പദ്ധതികൾ ആവിഷ്കരിച്ചു വരുന്നു... ചെറിയ കാര്യങ്ങളിൽ പോലും വലിയ വിശ്വസ്തത പാലിച്ച് മറ്റ് പ്രവർത്തനങ്ങളിലേതുപോലെ ഈ പ്രവർത്തനവും വിജയത്തിലെത്തിക്കുവാൻ സ്കൂൾ പിടിഎ യോടൊപ്പം ഞങ്ങൾ അധ്യാപക സമൂഹവും ആത്മാർത്ഥമായി ശ്രമിച്ചു വരുന്നു... കരയിലും കടലിലും ഉള്ള എല്ലാ ജീവികൾക്കും ഹാനികരമായി വർത്തിക്കുന്ന പ്ലാസ്റ്റിക്കിനെ കൃത്യമായ ബദൽ മാർഗങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്ഥാപനവും ഒരു മുന്നണിപ്പോരാളിയായി കൂടെയുണ്ടാകും....

💥💥💥💥💥💥💥💥💥