ശുചിത്വം എന്ന കവചത്തിനുള്ളിൽ
സുരക്ഷിതർ നമ്മൾ...
ശുചിത്വമെന്ന കവചത്തെ മറന്നീടുന്നവർ
എന്നും ദുഃഖിതർ
ശുചിത്വത്തെ സ്വീകരിക്കീൻ
സന്തോഷം വന്നീടും
രോഗത്തെ സ്വീകരിക്കിന്
ദുഃഖവും വന്നിടും...
ശുചിത്വത്തെ തുരത്തുന്നവർ
മരണത്തെ വരവേൽക്കും
ശുചിത്വത്തെ സ്വീകരിക്കുന്നവർ
മരണത്തെ തുരത്തും...
മരണമെന്ന രോഗത്തെ ഒഴിവാക്കാം
ജീവിത ഘടകമായ ശുചിത്വത്തെ കൂടെനിർത്തുക
പല പല രോഗങ്ങൾ കണ്ടവർ നമ്മൾ
പല പല രോഗങ്ങളെ പ്രതിരോധിച്ചവർ നമ്മൾ
രോഗത്തെ നമ്മൾ പ്രതിരോധിച്ചത്
ശുചിത്വത്തിലൂടെ എന്ന് അറിയുക...
പുതുതായി വന്നൊരു രോഗാണു
കളിയാടുന്ന നമ്മുടെ നാട്ടിൽ
പിടി കൂടി പലരെയും കൊല്ലുന്നു ആ ക്രൂരൻ
അവനെയും തുരത്തീടാം ശുചിത്വത്തിലൂടെ